'കപ്പ് ഓഫ് ലൈഫ് ' വിജയമായി; മുത്തൂറ്റ് ഫിനാന്‍സിന് സിഎസ്ആര്‍ എക്‌സലന്‍സ് അവാര്‍ഡ്
ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിയൊന്ന് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന് ഒരു പൊന്‍തൂവല്‍ കൂടി. ഇന്നോവേഷന്‍ ആന്‍ഡ് കോര്‍പറേറ്റ് ലീഡര്‍ഷിപ് ഇന്‍ ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തിലെ സിഎസ്ആര്‍ എക്‌സലന്‍സ് അവാര്‍ഡ് 2022-ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. 2022 ആഗസ്റ്റ് 22-ന് കൊച്ചിയില്‍ നടപ്പാക്കിയ 'കപ്പ് ഓഫ് ലൈഫ് ' എന്ന സിഎസ്ആര്‍ പദ്ധതിയാണ് കമ്പനിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
മുംബൈയില്‍ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന സിഎസ് ആര്‍ ജേര്‍ണല്‍ എക്‌സലന്‍സ് അവാര്‍ഡ് അഞ്ചാം പതിപ്പില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡ്‌പ്യെൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് അവാര്‍ഡ് ഏറ്റുവാങ്ങി.
കപ്പ് ഓഫ് ലൈഫ്
സമൂഹത്തിന്റെ താഴേത്തട്ടില്‍ ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കമ്പനി മുന്‍കൈയെടുത്ത് നടത്തിയ പ്രചാരണപരിപാടിയാണ് കപ്പ് ഓഫ് ലൈഫ്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിയൊന്ന് മെന്‍സ്ട്രുല്‍ കപ്പുകള്‍ സൗജന്യമായി സ്ത്രീകള്‍ക്കിടയില്‍ വിതരണം നടത്തി. ഇതൊരു ഗിന്നസ് വേള്‍ഡ് റെക്കോർഡ് ആണ്.
'ഞങ്ങളുടെ 'കപ്പ് ഓഫ് ലൈഫ്' പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് സിഎസ്ആര്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചതില്‍ മുത്തൂറ്റ് ഫിനാന്‍സ് അഭിമാനിക്കുന്നു. ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളില്‍ മാറ്റം കൊണ്ടുവരാനും ആര്‍ത്തവത്തെക്കുറിച്ചുള്ള ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിലേക്ക് ഒരു ചുവടുവെപ്പ് നടത്തുക എന്നതായിരുന്നു പ്രചാരണപരിപാടിയുടെ ലക്ഷ്യം.''അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ് പറഞ്ഞു.