വയനാടിന് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സ്‌നേഹസ്പര്‍ശം; ദുരിതാശ്വാസ നിധിയിലേക്ക് ₹1.41 കോടി കൈമാറി

രണ്ട് ദിവസത്തെ ശമ്പളമാണ് ജീവനക്കാര്‍ സംഭാവന ചെയ്തത്‌;

Update:2024-08-30 15:41 IST

കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ ബാങ്കിലെ ജീവനക്കാര്‍ സ്വരൂപിച്ച 1.41 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ കേരള ഗ്രാമീണ് ബാങ്കിന്റെ ജീവനക്കാന്‍ 1.41 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരള ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പദ്മന്‍, റീജിയണല്‍ മാനേജര്‍ സുബ്രഹ്‌മണ്യന്‍ പോറ്റി എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരള ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ രണ്ട് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചെക്ക് കൈമാറിയത്. സംഘടനകളെ പ്രതിനിധീകരിച്ച് ബിഗേഷ് ഉണ്ണിയാന്‍, രാജേഷ്, ഹരിശ്യാം, നിജിന്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News