ഓട്ടോമേഷനിലെ മുന്‍ഗാമി
1997ല്‍ തുടങ്ങിയ സ്ഥാപനം ക്യാമറ സെക്യൂരിറ്റി സിസ്റ്റം അവതരിപ്പിക്കുന്നത് 2000ത്തോടെയാണ്. അന്ന് അതൊരു പുതുമയായിരുന്നു. ഈ രംഗത്ത് എത്തുന്ന ഒരു കേരള ബ്രാന്‍ഡിന് മുന്നില്‍ വെല്ലുവിളികള്‍ പലതായിരുന്നു. ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അജ്ഞത തന്നെയായിരുന്നു അതില്‍ പ്രധാനം. ബില്‍ഡര്‍മാരെയും ആര്‍ക്കിടെക്ടുമാരെയും വീട്ടുടമസ്ഥരെയും സെക്യൂരിറ്റി സിസ്റ്റത്തിന്റെയും ക്യാമറയുടെയുമൊക്കെ പ്രാധാന്യം ബോധ്യപ്പെടുത്തിയതോടെ കാര്യങ്ങള്‍ മാറി. വന്‍കിട ബ്രാന്‍ഡുകള്‍ വിഹരിച്ചിരുന്ന വിപണിയില്‍ കാമിയോ മുന്നേറ്റം തുടങ്ങി. 2006 ആയതോടെ ഈ കേരള കമ്പനി വിപണിയില്‍ മുന്നിലെത്തി. 2009ല്‍ കാമിയോ ഓട്ടോ മാറ്റിക് ഗെയ്റ്റുകള്‍ കേരളത്തില്‍ അവതരിപ്പിച്ചപ്പോഴും ആളുകള്‍ അത്ഭുതത്തോടെ കണ്ടുനിന്നു. അതോടെ ഓട്ടോമാറ്റിക് ഗേറ്റ്, സെക്യൂരിറ്റി സിസ്റ്റം, സര്‍വീലിയന്‍സ് ക്യാമറ എന്നിവയില്‍ സംസ്ഥാനത്തെ മുന്‍നിര കമ്പനിയായി കാമിയോ ഓട്ടോമേഷന്‍സ് മാറി. ഓട്ടോമേഷനില്‍ ലോകത്തിലെ മുന്‍നിര കമ്പനിയായ എ.ബി.ബി ജര്‍മനിയുമായി കൈകോര്‍ത്ത സ്ഥാപനം ഇന്ന് അതേ കമ്പനി ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂട്ടറായി മാറിയിരിക്കുന്നു.
ഓഡിയോ മേഖലയിലേക്കും
ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ ഓഡിയോ രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ഫോക്കല്‍ ഫ്രാന്‍സുമായി കൈകോര്‍ത്ത് കാമിയോ ഓഡിയോ മേഖലയിലേക്ക് കൂടി കടന്നു. ഹോം തിയറ്ററുകളായിരുന്നു പ്രധാന ഉല്‍പ്പന്നം. ഇതിനായി 2015ല്‍ കൊച്ചി വൈറ്റില ബൈപ്പാസില്‍ തങ്ങളുടെ ആദ്യത്തെ ഡിസ്‌പ്ലേ സെന്റര്‍ തുറന്നു. ഓഡിയോ സിസ്റ്റം മാത്രമല്ല, ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചു.
വന്‍കിട ഫാക്ടറികളുടെ പ്രധാന കവാടങ്ങള്‍ ഓട്ടോമേഷനിലൂടെ നിയന്ത്രിക്കുകയും വീഡിയോ സ്‌ക്രീനിംഗ്, ഫിംഗര്‍ പ്രിന്റ് തുടങ്ങിയവയിലൂടെ സെക്യൂരിറ്റി ചെക്കിംഗ് എളുപ്പമാക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, വ്യക്തികളുടെ സാമീപ്യത്തില്‍ മാത്രം ലൈറ്റുകളും മ്യൂസിക് സിസ്റ്റവും പ്രവര്‍ത്തിക്കുന്ന സംവിധാനവുമൊക്കെ അങ്ങനെ കാമിയോ അവതരിപ്പിച്ചു. സുരക്ഷാ ക്യാമറകളും ലൈറ്റുകളും വാട്ടര്‍ ഫൗണ്ടനുകളും വാതിലുകളും ജനാല കര്‍ട്ടനുകള്‍ വരെ കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണിലൂടെ നിയന്ത്രിക്കുന്ന സംവിധാനങ്ങളടക്കം മലയാളിയെ പരിചയപ്പെടുത്താന്‍ കാമിയോ മുന്നിലുണ്ടായിരുന്നു. വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി വിവിധ ഇടങ്ങളിലേക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു. കോവിഡ്‌സമയത്ത് തെര്‍മല്‍ ട്രാക്കിംഗ് സംവിധാനം രാജ്യത്ത് തന്നെ ആദ്യം അവതരിപ്പിച്ചതും കാമിയോ ആണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ റെജി ബാഹുലേയന്‍ പറയുന്നു.
പുതുമകള്‍ ആദ്യം
ഓട്ടോമേഷന്‍ രംഗത്തെ ആഗോള ബ്രാന്‍ഡുകളുമായി കൈകോര്‍ത്തിരിക്കുന്ന കാമിയോയ്ക്ക് ഈ മേഖലയിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ പോലും എത്രയും പെട്ടെന്ന് വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ വിപണികളിലെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ കാമിയോ അറിയുകയും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയുകയും ചെയ്യുന്നു. എബിബി (ജര്‍മനി), എഫ്എഎസി (ഇറ്റലി), ദി ഫാന്‍ സ്റ്റുഡിയോ (ഇന്ത്യ), ഫോക്കല്‍ (ഫ്രാന്‍സ്), ഡ്രെയ്ന്‍വാക് (കാനഡ) തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ രാജ്യത്തെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞ് മുന്നോട്ട് പോകാന്‍ കഴിയുന്നു.
തുല്യപരിഗണന
വിദഗ്ധരായ ഓട്ടോമേഷന്‍ സെക്യൂരിറ്റി സിസ്റ്റം ടെക്‌നീഷ്യന്‍മാരടക്കം ഉപഭോക്താക്കള്‍ക്ക് ഇടമുറിയാത്ത സേവനം നല്‍കുന്ന മികച്ച ടീമാണ് കാമിയോ ഓട്ടോമേഷന്‍സിനെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്. വിവിധ ഉല്‍പ്പന്നങ്ങള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയ ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ കണ്ടെത്തുകയും അത് ഉല്‍പ്പാദക കമ്പനികള്‍ക്ക് പരിചയപ്പെടുത്തി പുതിയ ഉല്‍പ്പന്നത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ടെക്‌നീഷ്യന്‍മാര്‍ കാമിയോയെ സജീവമാക്കുന്നു. കംപ്ലെയ്ന്റ് രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അതിന് പരിഹാരം കാണുന്നു. ഓഫര്‍ ചെയ്ത സമയത്തിനു മുമ്പു തന്നെ സര്‍വീസ് ചെയ്തുതീര്‍ക്കുന്നുവെന്നതാണ് കാമിയോയെ വേറിട്ടു നിര്‍ത്തുന്നത്. ഉപഭോക്താക്കള്‍ ലക്ഷ്വറി ക്ലാസ് ആയാലും മിഡില്‍ ക്ലാസ് ആയാലും ഒരേ പരിഗണനയോടെ കാമിയോയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വില്‍പ്പനാനന്തര സേവനങ്ങളിലും ഉപഭോക്താക്കളില്‍ വേര്‍തിരിവ് കാട്ടാന്‍ കാമിയോ തയാറായിട്ടില്ല.
അനുഭവിച്ചറിയാന്‍ ഡിസ്‌പ്ലേ സെന്ററുകള്‍
ഓട്ടോമേഷന്‍, ഓഡിയോ സിസ്റ്റം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഡിസ്‌പ്ലേ സെന്ററുകളൊരുക്കി ശ്രദ്ധ നേടുകയാണ് കാമിയോ ഓട്ടോമേഷന്‍സ്. കൊച്ചിക്കു പിന്നാലെ കോഴിക്കോട് ബൈപ്പാസിലാണ് പുതിയ ഡിസ്‌പ്ലേ സെന്റര്‍ തുറന്നത്. കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്ത ഡിസ്‌പ്ലേ സെന്റര്‍ 4000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ക്കിടെക്ട്, ബില്‍ഡര്‍, സിവില്‍ എന്‍ജിനീയര്‍, വീട്ടുടമകള്‍ തുടങ്ങി ഈ രംഗത്തുള്ളവര്‍ക്ക് ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും പ്രവണതകളും മനസ്സിലാക്കാനും അനുഭവിച്ചറിയാനും സഹായിക്കുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. ക്യാമറസെക്യൂരിറ്റി സിസ്റ്റം, ഓട്ടോമേഷനിലൂടെ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഗെയ്റ്റുകള്‍, ഷട്ടറുകള്‍,
കര്‍ട്ടനുകള്‍, ലൈറ്റുകള്‍, സ്‌മോക് സെന്‍സറുകള്‍, സെക്യൂരിറ്റി സെന്‍സറുകള്‍, ഗ്യാസ് ലീക്ക് സെന്‍സറുകള്‍, റൂം ഓക്‌സിജന്‍ ലെവല്‍ ചെക്കിങ് സെന്‍സറുകള്‍ തുടങ്ങിയവയൊക്കെ ഇവിടെ കാണാം. സൂര്യപ്രകാശത്തിന് അനുസരിച്ച് മുറിയിലെ കര്‍ട്ടനുകള്‍ ഓട്ടോമാറ്റിക്കായി മാറുകയും ലൈറ്റുകള്‍ ഓണ്‍/ഓഫ് ആകുകയും ചെയ്യുന്ന സംവിധാനങ്ങളൊക്കെ ഇവിടെ മലയാളിക്ക് പരിചയപ്പെടുത്തുന്നു.
ഒരു വീടിന് ആവശ്യമായ സെക്യൂരിറ്റി, ഓഡിയോ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ എത്തിയാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. ബെഡ്‌റൂം, ലിവിംഗ് റൂം, കിച്ചണ്‍ എന്നിവിടങ്ങളില്‍ ഒരേ സമയം വ്യത്യസ്ത സംഗീതം ആസ്വദിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവിടെ പരിചയപ്പെടുത്തുന്നു. എറണാകുളത്ത് ഇടപ്പള്ളിയില്‍ ക്യാമിയോയുടെ കോര്‍പ്പറേറ്റ് ഓഫീസിനോട് ചേര്‍ന്ന് രണ്ടാമതൊരു ഡിസ്‌പ്ലേ സെന്റര്‍ കൂടി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ തയാറെടുക്കുകയാണ് സ്ഥാപനം.
(This article was originally published in Dhanam Magazine June 15 and 30 issue)