ബക്രീദ് ദിനത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്, വെള്ളിയും ഇടിഞ്ഞു
അന്താരാഷ്ട്ര വില 2,318.28 ഡോളറില്‍
ബക്രീദ് ദിനമായ ഇന്ന് കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാം വില 20 രൂപ കുറഞ്ഞ് 6,630 രൂപയായി. പവന്‍ വില 160 കുറഞ്ഞ് 53,040 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,520 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 94 രൂപയിലാണുള്ളത്.
അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. ഇന്നലെ ഔണ്‍സിന് 0.15 ശതമാനം കുറഞ്ഞ് 2,328.94 ഡോളറിലായിരുന്നു സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.62 ശതമാനം കുറഞ്ഞ് 2,318.28 ഡോളറിലെത്തി.
കേരളത്തില്‍ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,040 രൂപയാണ് വിലയെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതികളും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം 57,416 രൂപയെങ്കിലും നല്‍കിയാലെ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.