സ്വര്‍ണത്തിന് ചാഞ്ചാട്ടം, കേരളത്തില്‍ ഇന്ന് വില ഇങ്ങനെ
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
രണ്ട് ദിവസമായി ഉയരത്തില്‍ വിശ്രമിച്ച സ്വര്‍ണം ഇന്ന് നേരിയ ഇറക്കം നടത്തി. കേരളത്തില്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,750 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 54,000 രൂപയിലുമാണ് ഇന്ന് വ്യാപാരം.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,605 രൂപയിലുമെത്തി. വെള്ളി വില ഇന്ന് മാറ്റമില്ലാതെ 99 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ കുറവിലാണ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വ്യാപാരം. ഇന്നലെ 0.10 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,408.78 ഡോളറായിരുന്നു സ്വര്‍ണവില. ഇന്ന് 0.14 ശതമാനം ഉയര്‍ന്ന് വില 2,412.18 ഡോളറായിട്ടുണ്ട്.
ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം 58,454 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് ചെലവാക്കേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരുമെന്നത് ഓര്‍മിക്കുക.