ഇളക്കം തട്ടാതെ സ്വര്‍ണവും വെള്ളിയും, ആഗോള വിലയില്‍ നേരിയ ഇടിവ്
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര രൂപ നല്‍കേണ്ടി വരും?
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വില 30 രൂപ കുറഞ്ഞിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 5,515 രൂപയില്‍ തുടരുന്നു. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട വില താഴ്ന്നു
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 0.41 ശതമാനം വര്‍ധിച്ച് 2,328.33 രൂപയിലെത്തിയിരുന്നു. യു.എസ് റീട്ടെയില്‍ വ്യാപാര വളര്‍ച്ച കുറവായതാണ് വില ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് 0.06 ശതമാനത്തിന്റെ നേരിയ കുറവിലാണ് സ്വർണ വില.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 0.41 ശതമാനം വര്‍ധിച്ച് 2,328.33 രൂപയിലെത്തിയിരുന്നു. യു.എസ് റീട്ടെയില്‍ വ്യാപാര വളര്‍ച്ച കുറവായതാണ് വില ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് 0.06 ശതമാനത്തിന്റെ നേരിയ കുറവിലാണ് സ്വർണ വില.
യു.എസ് കടപത്ര നേട്ടം കുറഞ്ഞതും ഫെഡറല്‍ റിസർവ് അംഗങ്ങളുടെ പ്രസംഗത്തില്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങളൊന്നും ഉണ്ടാകാതിരുന്നതുമാണ് സ്വര്‍ണ വിലയില്‍ വലിയ ചലനമുണ്ടാക്കാതിരുന്നത്. പലിശ നിരക്ക് എപ്പോൾ കുറയ്ക്കുമെന്ന സൂചന ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് എന്തു നല്‍കണം
ഇന്ന് ഒരു പവന്റെ വില 52,960 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം ഈ തുകയ്ക്ക് ലഭ്യമാകില്ല. പവന്‍ വിലയ്‌ക്കൊപ്പം പണിക്കൂലിയും നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 57,329 രൂപയെങ്കിലും നല്‍കേണ്ടി വരും. അതായത് ഇന്നത്തെ വിലയേക്കാള്‍ 4,369 രൂപ അധികം.