മാലിന്യ സംസ്‌കരണത്തില്‍ മികച്ച ആശയങ്ങളുണ്ടോ? സ്റ്റാര്‍ട്ടപ്പ് സംരംഭകരാകാം
രണ്ട് പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം;
പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാലിന്യ സംസ്‌കരണം നടപ്പാക്കാനും നൂതന ആശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ? എങ്കില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള അവസരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവസരം നല്‍കുന്നു. ഫലപ്രദമായ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.
Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here
അഞ്ച് വിഭാഗങ്ങളിലാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്:
വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്)
പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതാണ് വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്) പദ്ധതി. പ്രാദേശിക പ്രശ്ന പരിഹാരത്തിന് നൂതനവും സമര്‍ത്ഥവുമായ ആശയങ്ങള്‍ ഉള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാം. കെ ഡിസ്‌ക് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ https://oloi.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -അശ്വതി വിജയന്‍, കോര്‍ഡിനേറ്റര്‍ - 9846402280.