ഇടവേളയ്ക്ക് ശേഷം സ്വര്‍ണത്തിന് യു-ടേണ്‍, ഇന്ന് വില ഇങ്ങനെ

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും വെള്ളിക്ക് കയറ്റം

Update:2024-08-30 10:29 IST

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് താഴേക്ക്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,705 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് താഴ്ചയിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലാണ് വ്യാപാരം. വെള്ളിവില രണ്ടാം ദിവസത്തിലും മുന്നേറി. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 93 രൂപയിലെത്തി.
അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 0.29 ശതമാനം ഇടിഞ്ഞ് 2,513.74 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 0.76 ശതമാനം ഉയര്‍ന്ന് 2,521.18ലായിരുന്നു ക്ലാസ് ചെയ്തത്.
ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും കടപ്പത്ര ആദായം വര്‍ധിക്കുന്നതും സ്വര്‍ണത്തില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നല്‍കേണ്ട വില

ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനനുസരിച്ച് സ്വര്‍ണാഭരണ വിലയിലും മാറ്റമുണ്ടാകും.


Tags:    

Similar News