കോവിഡ് വ്യാപനം: ജാഗ്രത ശക്തമാക്കി കമ്പനികള്‍

കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നു;

Update:2021-03-25 17:55 IST
കോവിഡ് വ്യാപനം: ജാഗ്രത ശക്തമാക്കി കമ്പനികള്‍
  • whatsapp icon

കോവിഡിന്റെ രണ്ടാം വരവിനെ കുറിച്ചുളള ആശങ്കകള്‍ വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് തങ്ങളുടെ ബാഗ്ലൂര്‍ ഓഫീസില്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കി. ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് 7,000-ഓളം പേര്‍ ജോലി ചെയ്യുന്ന ബാഗ്ലൂരിലെ ആസ്ഥാനം.

ഇന്ത്യയുടെ ഐടി നഗരമെന്നു ഖ്യാതി കേട്ട ബാഗ്ലൂരില്‍ ദിനംപ്രതി 1,000-ത്തിലധികം പേര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് ബാധിതരാവുന്നു. ഈ സാഹചര്യത്തിലാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിലേക്ക് മടങ്ങി പോവുന്നത്. പുതിയ തീരുമാനം എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് അറിയില്ലെന്നു് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരന്‍ പറഞ്ഞതായി റോയിട്ടേര്‍ഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷം ജീവനക്കാരുമായി കമ്പനി അധികൃതര്‍ കോണ്‍ഫറന്‍സ് നിശ്ചയിച്ചിട്ടുണ്ടെന്നും അതില്‍ പുതിയ സംവിധാനത്തപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും കരുതപ്പെടുന്നു. പുതിയ സംവിധാനത്തെ പറ്റി ഔദ്യോഗകമായി പ്രതികരിക്കുവാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.
കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ ഇനത്തെ ഇന്ത്യയില്‍ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പുതുതായി കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് കൂടുതല്‍ അപകടം വരുത്തുന്നതാണോയന്ന കാര്യത്തില്‍ വിശദമായ നിരീക്ഷണങ്ങള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള കൊറോണ വാക്‌സിന്‍ കയറ്റുമതി തല്‍ക്കാലം നിര്‍ത്തി വച്ചതായി റോയിട്ടേര്‍ഴ്‌സ് റിപോര്‍ട് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന അസ്ട്ര സെനിക്കയുടെ വാക്‌സിന്‍ കയറ്റുമതിയാണ് തല്‍ക്കാലം നിര്‍ത്തി വെച്ചത്. ഇന്ത്യയില്‍ കോവിഡ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലും, ഏപ്രില്‍ 1-മുതല്‍ 45 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുമുള്ള തീരുമാനത്തിന്റെയും ഭാഗമായാണ് കയറ്റുമതിക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കരുതുന്നു.
കയറ്റുമതിക്ക് ഏര്‍പ്പെടത്തിയ താല്‍ക്കാലിക നിയന്ത്രണം ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ആഗോള കോവാക്‌സിന്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവാക്‌സിന്‍ പദ്ധതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ലഭ്യത നിര്‍ണ്ണായകമാണ്. ഇതുവരെ 17.7 ദശലക്ഷം ഡോസുകള്‍ കോവാക്‌സിന്‍ പദ്ധതിക്കായി ഇന്ത്യ ലഭ്യമാക്കിയിരുന്നു. ബ്രസീല്‍, ബ്രിട്ടന്‍, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും സിറം ഇന്‍സ്റ്റിറ്യൂട്ട് കാലതാമസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ 52 ദശലക്ഷം ഡോസുകളുടെ വാക്‌സിനേഷനുകളില്‍ 47 ദശക്ഷവും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്‌സിനായിരുന്നു. ഭാരത് ബയോടെക് സ്വന്തമായി വികസിപ്പിച്ച വാക്‌സിനായിരുന്നു ബാക്കി ഡോസുകള്‍. 141 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കുവാനണ് പൂന ആസ്ഥാനമായ കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ മാസം 70 ദശലക്ഷം ഡോസുകളാണ് കമ്പനി നിര്‍മാണ ശേഷി. ഏപ്രില്‍-മെയ് മാസങ്ങളോടെ ഉല്‍പ്പാദനശേഷി 100 ദശലക്ഷം ഡോസുകളായി ഉയര്‍ത്തുന്നതാണ്.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53,476 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രത്രിദിന വര്‍ദ്ധനയാണ് ഇത്. അമേരിക്കയും, ബ്രസീലും കഴിഞ്ഞാല്‍ അറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ. ഇപ്പോഴത്തെ കണക്കനുസരിച്ച് 11.8 ദശലക്ഷം പേരാണ് ഇന്ത്യയൊട്ടാക കോവിഡ് ബാധിതരായി തിരിച്ചറിഞ്ഞിട്ടുള്ളത്.


Tags:    

Similar News