ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി
നഗര വികസനത്തിന് 100 കോടി
കളക്ട്രേറ്റുകളുടെ വികസനത്തിന് 70 കോടി
ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്സിങ് കോളജുകൾ സ്ഥാപിക്കും. 20 കോടി ഇതിനായി ആദ്യഘട്ടമായി അനുവദിച്ചു
ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വ്യാപാര മേളയുടെ മാതൃകയില്‍ സംസ്ഥാനത്ത് വ്യാപാര മേള സംഘടിപ്പിക്കും. ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി. ബജറ്റില്‍ 15 കോടി അധികമായി വകയിരുത്തി
വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്
വര്‍ക്ക് ഫ്രം ഹോം: സമാനപദ്ധതി ടൂറിസം മേഖലയിലേക്കും
ഗ്രീന്‍ ഹൈഡ്രഡജന്‍ ഹബ്ബ്
2050 ഓടെ നെറ്റ് ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് കേരളം.
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് കൊച്ചിയിലും തിരുവനന്തപുരത്തും. ഇതിനായി 2 വര്‍ഷം കൊണ്ട് 200 കോടി രൂപയുടെ പദ്ധതി. ബജറ്റില്‍ 20 കോടി രൂപ ബജറ്റില്‍ ഈ വര്‍ഷം നീക്കി വയ്ക്കും
കിഫ്ബിയുടെ പിന്തുണയോടെ ഇലക്ട്രിക് വഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഇ വി കണ്‍സോര്‍ഷ്യം പ്രോജക്ടിനായി 25 കോടി അധികമായി വകയിരുത്തി കേരളം
ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പിനായി 5580 കോടി രൂപ നല്‍കി
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടി രൂപയുടെ വികസനം
ന്യൂ എനര്‍ജി പാര്‍ക്കിനും ഇവി ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന വ്യവസായ പാര്‍ക്കിനുമായി ഈ വര്‍ഷം 10 കോടി രൂപ നീക്കി വെയ്ക്കും
ജലപാതയ്ക്ക് 300 കോടി രൂപ