വിഴിഞ്ഞം റിംഗ് റോഡിന് 1000 കോടി രൂപ
വര്‍ഷം 50,000 രൂപ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായി ചെലവഴിക്കുന്നുണ്ടെന്ന് ധനമന്ത്രി
മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും
പദ്ധതിക്കായി 1000 കോടി അധികം അനുവദിക്കും
ഈവര്‍ഷം 100 കോടി രൂപ
ആര്‍&ഡി ബജറ്റ് കൂടി പ്രഖ്യാപിച്ച് ധനമന്ത്രി
ഉല്‍പ്പാദന മേഖലയില്‍ വിഞ്ജാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും
കണ്ണൂര്‍ ഐ.ടി പാര്‍ക്ക് നിർമാണം ഈവര്‍ഷം ആരംഭിക്കും
നികുതി, നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കാൻ നടപടിയുണ്ടാകും
അത്യാവശ്യ ചെലവുകളിൽ കുറവ് സാധ്യമല്ല
കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പ എടുത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തണമെന്നാണ് അഭിപ്രായം
2023-24 സാമ്പത്തിക വര്‍ഷം ധന ഞെരുക്കം. റവന്യു കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 8400 കോടിയുടെ കുറവും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5100 കോടി രൂപയും കടപരിധിയിലെ കുറവുമൂലം ഉണ്ടാകുന്ന 5000 കോടിയുടെ വിഭവ നഷ്ടവും ഉണ്ടാവും
സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിച്ചു. നടപ്പ് സാമ്പത്തിക വർഷം വരുമാന വർധനവ് 85,000 കോടിയായി ഉയരും
'കേന്ദ്ര സര്‍ക്കാരിന്റെ ധനനയം പ്രതികൂലം'
ആഭ്യന്തര ഉല്‍പ്പാദനം 12.1 ശതമാനം വളര്‍ച്ച നേടി
കിഫ്ബി ഉള്‍പ്പടെയുള്ളവയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുന്നത് മൂലം ഈ വര്‍ഷം ഉണ്ടാവുന്ന നഷ്ടം 3,100 കോടി