ഇന്ധനവില; ഡീസലിന് മൂന്നാഴ്ചക്കിടെ കൂടിയത് ആറ് രൂപയോളം, ഇനിയും കൂടും

തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.

Update: 2021-10-16 06:25 GMT

പെട്രോള്‍, ഡീസല്‍ വില തീപിടിക്കുന്നു. ദേശീയ നിരക്കുകള്‍ക്കൊപ്പം സംസ്ഥാനത്തും ഇന്ധനവില 100 കടന്ന് മുന്നോട്ട്. കേരളത്തില്‍ പെട്രോള്‍ വില ഇന്ന് കൂടി വര്‍ധനവ് വന്നതോടെ ആറ് രൂപ വരെയാണ് വര്‍ധിച്ചത്. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.8 രൂപയും ഡീസല്‍ 99.41 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.92 രൂപയായി. ഡീസലിന് 99.63 രൂപയുമാണ് വില.
ദേശീയ നിരക്കുകള്‍ പരിശോധിച്ചാല്‍ ഒക്ടോബര്‍ 2015 ല്‍ 61 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 102 ല്‍ എത്തി നില്‍ക്കുന്നു. ഡല്‍ഹിയിലെ ഡീസല്‍ വിലയിലും വന്‍ വിലക്കയറ്റം പ്രകടമാണ്. 2015 ഒക്ടോബറില്‍ 46 രൂപയായിരുന്ന ഡീസല്‍ 90 പിന്നിട്ടു. നികുതി വര്‍ധനയാണ് ഇന്ധനവിലയിലും പ്രകടമായിട്ടുള്ളത്.
ഇന്ധനവിലയിലെ നികുതിക്കയറ്റം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ പെട്രോളിന് 66 രൂപയും ഡീസലിന് 55 രൂപയുമായി തുടര്‍ന്നേനെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സെന്‍ട്രല്‍ ടാക്‌സുകള്‍ 2014 ലെ 14 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 32 ശതമാനവും സംസ്ഥാന നികുതി 17 ശതമാനത്തില്‍ നിന്നും 23 ശതമാനമായുമാണ് വര്‍ധിച്ചിട്ടുള്ളത്. ഡീസലിനുള്ള നികുതി വര്‍ധനവാണ് ഭയാനകം. റീറ്റെയ്ല്‍ വിലയിലെ സെന്‍ട്രല്‍ എക്‌സൈസ് ടാക്‌സ് 2014 മുതല്‍ എട്ട് ശതമാനത്തില്‍ നിന്നും 35 ശതമാനം വരെ കുതിച്ചു.
VAT 12 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്കുമെത്തി. 91 രൂപയെന്ന ഇന്നത്തെ ദേശീയ നിരക്കുകള്‍ 55 രൂപയില്‍ നിക്കുമായിരുന്നു ഇത്തരത്തിലുള്ള വര്‍ധനവ് വന്നില്ലായിരുന്നെങ്കിലെന്നും വ്യക്തം. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഇന്ധനവില ഇനിയും ഉയരുമെന്നതില്‍ സംശയമില്ല.


Tags:    

Similar News