റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരം 794.64 ടണ്ണായി ഉയര്‍ന്നു

മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2023 മാർച്ചിൽ 7.81 ശതമാനമായി;

Update:2023-05-09 10:18 IST

റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 34.22 ടണ്‍ വര്‍ധിച്ച് 794.64 ടണ്ണില്‍ എത്തി. 2022 മാര്‍ച്ചില്‍ ഇത് 760.42 ടണ്ണായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.  

സ്വര്‍ണത്തിന്റെ വിഹിതം

മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2022 സെപ്റ്റംബറിലെ 7.06 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചില്‍ 7.81 ശതമാനമായി ഉയര്‍ന്നു. കരുതല്‍ ശേഖരം 2022 സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ 532.66 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 മാര്‍ച്ച് അവസാനത്തോടെ 578.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

സ്വര്‍ണ ശേഖരം

കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ 437.22 ടണ്‍ സ്വര്‍ണം വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലും (ബി.ഐ.എസ്) സൂക്ഷിച്ചിട്ടുള്ളതായി റിസര്‍വ് ബാങ്ക് കണക്കുകളില്‍ പറയുന്നു. ആഭ്യന്തരമായി രാജ്യം സൂക്ഷിച്ചിരിക്കുന്നത് 301.10 ടണ്‍ സ്വര്‍ണമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

മൊത്ത വിദേശ കറന്‍സി ആസ്തി

2023 മാര്‍ച്ച് വരെ മൊത്ത വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 509.69 ബില്യണ്‍ ഡോളറാണ്. ഇതില്‍ 411.65 ബില്യണ്‍ യു.എസ് ഡോളര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.  75.51 ബില്യണ്‍ യു.എസ് ഡോളര്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകളിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റുകളിലും (ബിഐഎസ്) നിക്ഷേപിച്ചു. ബാക്കി 22.52 ഡോളര്‍ വിദേശത്തുള്ള വാണിജ്യ ബാങ്കുകളിലും നിക്ഷേപിച്ചു.

Tags:    

Similar News