വൈറസ് ബാധ: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി
ചെമ്മീന്‍ സാമ്പിള്‍ പരിശോധനയില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യം
വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി തീരുമാനത്തെ തുടര്‍ന്നാണ് നിരോധനം.
വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസ്
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ ഉല്‍പ്പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് വിലക്കിന് കാരണം. ചെമ്മീന്‍ സാമ്പിള്‍ പരിശോധനയില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യം വ്യക്തമായതായി സൗദി അറേബ്യ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കാണം
പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ഉറപ്പ് നല്‍കുന്നതു വരെ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി വിലക്ക് തുടരാന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.