'രാജ്യത്തെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയും'
അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തോടെ കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്;
രാജ്യത്തെ പണപ്പെരുപ്പം അടുത്തസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അഞ്ച് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ടെലിവിഷന്‍ ചാനലായ സീ ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പണപ്പെരുപ്പം ഏതാനും മാസങ്ങളായി ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിന് മുകളിലാണ്.
ജൂലൈയില്‍ ഉപഭോക്തൃ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുന്ന ആഘാതം പരമാവധി കുറച്ചുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ മാസം റിപ്പോ നിരക്ക് 50 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയിരുന്നു. കൂടാതെ, ഈ വര്‍ഷം സെപ്റ്റംബറിലും ഡിസംബറിലുമായി വീണ്ടും റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ ഫോറെക്‌സ് റിസര്‍വ് ഫണ്ട് രൂപയുടെ സ്ഥിരത നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു.