'നന്ദി': അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ കത്ത്

Update:2019-07-03 17:00 IST

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താൻ തിരിച്ചു വരില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കാണെന്നും പാർട്ടിയുടെ ഭാവി വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കുറിച്ചു. പാർട്ടിക്ക് അടിമുടി മാറ്റം വേണ്ടതിന്റെ ആവശ്യകതയും രാഹുൽ എടുത്തുപറയുന്നുണ്ട്.

താനിപ്പോൾ പാർട്ടി പ്രസിഡന്റല്ല എന്ന് പാര്‍ലമെന്റ് അങ്കണത്തില്‍ വെച്ച് മാധ്യമ പ്രവർത്തകരോട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ കത്ത് പോസ്റ്റ് ചെയ്തത്.

ഒരാഴ്ചക്കകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് മോത്തിലാൽ വോറ അധ്യക്ഷനാവുമെന്നും അഭ്യൂഹങ്ങളുണ്ട്.

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികളില്‍ താന്‍ പങ്കാളിയാകില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റർ ബയോയിലും അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്.

Similar News