യുഎഇ യില്‍ 4000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള എല്ലാ വിദേശികള്‍ക്കും ഫാമിലി വിസ

Update: 2019-07-15 05:24 GMT

യുഎഇ യില്‍ 4000 ദിര്‍ഹം പ്രതിമാസവരുമാനമുള്ള എല്ലാ വിദേശികള്‍ക്കും ഇനി കുടുംബത്തെ കൂടെ കൊണ്ടുവരാം എന്ന് നിയമമായി. കമ്പനി വക താമസ സൗകര്യമുണ്ടെങ്കില്‍ 3000 ദിര്‍ഹം ഉള്ളവര്‍ക്കും കുടുംബത്തെ കൊണ്ടുവരാം. വരുമാനം മാത്രം മാനദണ്ഡമാക്കി പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഭേദഗതി ചെയ്തു. പുതിയ നിയമ പ്രകാരം തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും.

നേരത്തെ ചില ജോലി ചെയ്യുന്നവര്‍ക്ക് വരുമാനമുണ്ടെങ്കിലും ഫാമിലി വിസ ലഭിക്കില്ലായിരുന്നു. പുരുഷനോ സ്ത്രീക്കോ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ചെയ്യാം.

വിവാഹിതരായ പെണ്‍മക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതോടെ എല്ലാ വിഭാഗക്കാര്‍ക്കും ഫാമിലി വിസ എന്ന സ്വപ്‌നം സാധ്യമാകുകയാണെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് എമിറേറ്റ്‌സ് അറിയിച്ചു.

Similar News