സ്വകാര്യവത്കരണ നീക്കം: വി.ആര്‍.എസ് പദ്ധതിക്കു തുടക്കമിട്ട് ബിപിസിഎല്‍

Update: 2020-07-24 11:13 GMT

സ്വകാര്യവത്കരണത്തിനുള്ള തയ്യാറെടുപ്പിന്റെ  ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ(ബിപിസിഎല്‍)നില്‍ ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ഓഫറുള്ളത്.

ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ ഭൂരിഭാഗം ജീവനക്കാരും അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വിആര്‍എസിന് അപേക്ഷിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ 11,894 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 60 ശതമാനം പേരും വിആര്‍എസിന് യോഗ്യരാണെന്ന്് ബിപിസിഎല്‍ കരുതുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും മറ്റുമായി കമ്പനിക്ക് ചെലവായത് 3,664.18 കോടി രൂപയാണ്. വിആര്‍എസ് വരുന്നതോടെ ഈ ചെലവു കുറയുന്നത് ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്കു ഗുണകരമാകും.വിആര്‍എസിന് താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 13 നകം അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ 30ഓടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേയ്ക്കു കടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലിയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News