എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കും ഒറ്റ ബുക്കിംഗ്

ഇരു വിമാനകമ്പനികളും ഒരൊറ്റ വെബ്സൈറ്റിലേക്ക് മാറുകയും പൊതുവായ സമൂഹികമാധ്യമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു

Update:2023-03-29 09:43 IST

യാത്രക്കാര്‍ക്കായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ഏഷ്യ ഇന്ത്യയും. ഇതോടെ ഒരു സംയോജിത വെബ്സൈറ്റ് വഴി യാത്രക്കാര്‍ക്ക് രണ്ട് വിമാനങ്ങള്‍ക്കുമായി ബുക്കിംഗ് നടത്താം. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി മുതല്‍ airindiaexpress.com എന്ന വെബ്‌സൈറ്റിലാകും ലഭ്യമാകുക.

ഇനി ഒന്ന്

പുതിയ സൗകര്യത്തിന്റെ ഭാഗമായി ഇരു വിമാനകമ്പനികളും ഒരൊറ്റ വെബ്സൈറ്റിലേക്ക് മാറുകയും പൊതുവായ സമൂഹികമാധ്യമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. വരും മാസങ്ങളില്‍ എയര്‍ ഓപ്പറേറ്റിംഗ് പെര്‍മിറ്റുകളും റെഗുലേറ്ററി പോസ്റ്റുകളും ഉള്‍പ്പടെ ഇരു വിമാനകമ്പനികളുടേയും മറ്റുള്ള സംവിധാനങ്ങളും സംയോജിപ്പിക്കും. ഈ പുതിയ സംവിധാനം ഇന്ത്യ ഗ്രൂപ്പിന്റെ പരിവര്‍ത്തന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

ടാറ്റയ്ക്ക് സ്വന്തം

അഞ്ച് മാസം മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ പൂര്‍ണമായും ഏറ്റെടുത്തത്. നിലവില്‍ ഇരു കമ്പനികളെയും നയിക്കുന്നത് ഒരൊറ്റ സിഇഒ ആണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ നാല് എയര്‍ലൈനുകളാണ് ടാറ്റ ഗ്രൂപ്പിന് നിലവില്‍ ഉള്ളത്.

Tags:    

Similar News