വൈദ്യുത വാഹനം: മഹീന്ദ്രയുമായി കൈകോര്‍ത്ത് ആമസോണ്‍
ഡെലിവറിക്കായി 2025 ഓടെ 10000 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കും
രാജ്യത്ത് ഡെലിവറി സേവനങ്ങള്‍ക്കായി വൈദ്യുത വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇ കൊമേഴ്‌സ് വമ്പനായ ആമസോണ്‍ ഇന്ത്യന്‍ കമ്പനി മഹീന്ദ്ര ഇലക്ട്രികുമായി ധാരണയിലെത്തി. 2025 ഓടെ മഹീന്ദ്രയുടെ വൈദുതിയിലോടുന്ന ത്രീവീലര്‍ ട്രിയോ സോറിന്റെ 10000 യൂണിറ്റുകള്‍ നിരത്തിലിറക്കാനാണ് ആമസോണിന്റെ തീരുമാനം. പരീക്ഷംണാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി, ബംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നൂറോളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 2030 ഓടെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറിക്കായി ഉപയോഗപ്പെടുത്തുമെന്ന 2019 ല്‍ നടന്ന കാലാവസ്ഥാ പ്രതിജ്ഞയുടെ ഭാഗമായാണ് ഇപ്പോള്‍ 10,000 വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. മാത്രമല്ല, ഇന്ത്യയുടെ ഇ മൊബിലിറ്റി ഇന്‍ഡസ്ട്രിക്ക് വലിയൊരു നേട്ടം കൂടിയാകും മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടെന്നും കമ്പനി വിലയിരുത്തുന്നു.