ആമസോണ്‍ നിന്ന് ഇനി വാങ്ങാം, സ്വര്‍ണ്ണവും ഇന്‍ഷുറന്‍സും

Update: 2020-09-03 07:51 GMT

ഇനി സ്വര്‍ണ്ണവും ഇന്‍ഷുറന്‍സും ആമസോണില്‍ നിന്ന് വാങ്ങാം. കൂടുതല്‍ ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് ഇന്ത്യയിലെ ഫിന്‍ടെക് വിപണി കൈയ്യടക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) മേഖലയില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്തേക്ക് വന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യത കണ്ടറിഞ്ഞാണ് ആമസോണ്‍ ഫിന്‍ടെക് മേഖലയില്‍ തങ്ങളുടെ വിപണി വിപുലമാക്കുന്നത്.

ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്ക് കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതിനായി 2016ലാണ് ആമസോണ്‍ പേ ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിച്ചത്. ജൂലൈയില്‍ തന്നെ ഓട്ടോ ഇന്‍ഷുറന്‍സും ഓഗസ്റ്റില്‍ സ്വര്‍ണ്ണനിക്ഷേപ പദ്ധതികളും ആമസോണ്‍ ആരംഭിച്ചിരുന്നു. ആമസോണ്‍ ഫാര്‍മ എന്ന സംരംഭത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്കും കടന്നു.

ഇത്തരം പദ്ധതികളിലൂടെ പുതിയ മേഖലകളിലേക്ക് കടക്കുകവഴി തങ്ങളുടെ പ്രൈം സേവനത്തിലേക്ക് വരിക്കാരെ കൂടുതലായി ചേര്‍ക്കാനും ആമസോണ്‍ ലക്ഷ്യമിടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News