ജെറ്റ് എയര്‍വേയ്‌സിനെ പുനരുജ്ജീവിപ്പിക്കാന്‍ അനില്‍ അഗര്‍വാളിന്റെ വോള്‍ക്കണ്‍

Update: 2019-08-12 06:16 GMT

ജെറ്റ് എയര്‍വേയ്‌സിനെ പുനരുജ്ജീവിപ്പിക്കാന്‍ ശതകോടീശ്വര വ്യവസായി അനില്‍ അഗര്‍വാളിന്റെ വോള്‍ക്കണ്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരിച്ച ലോഹ, ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസില്‍ 100 ശതമാനം ഓഹരികളും വോള്‍ക്കണ്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഉടമസ്ഥതയിലാണ്.

കൂടുതൽ വായിക്കാം: ജെറ്റിന്റെ ‘ക്രാഷ് ലാൻഡിംഗ്’ നമ്മെ പഠിപ്പിക്കുന്നത്!

ജെറ്റ് എയര്‍വേയ്‌സിന്റെ പുനരുജ്ജീവനത്തിനായുള്ള ബിഡ് പ്രോസസ്സ് ശനിയാഴ്ച ഉച്ചയ്ക്ക് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് അഗര്‍വാള്‍ തന്റെ കുടുംബ നിക്ഷേപ വിഭാഗമായ വോള്‍ക്കണ്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി എക്സ്പ്രസ് ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിച്ചത്.

ജെറ്റിനോടുള്ള താല്‍പര്യം 'പര്യവേക്ഷണാത്മക'മാണെന്ന് വോള്‍ക്കണ്‍ ഇന്‍വെസ്റ്റ്‌മെന്റ് പറഞ്ഞു. പനാമ ആസ്ഥാനമായുള്ള അവന്തുലോ ഗ്രൂപ്പും ഒരു റഷ്യന്‍ കമ്പനിയുമാണ് ഇ.ഒ.ഐ സമര്‍പ്പിച്ച മറ്റ് സ്ഥാപനങ്ങള്‍.

കൂടുതൽ വായിക്കാം: ടിക്കറ്റ് ഏജന്റിൽനിന്ന് എയർലൈൻ മേധാവിയിലേക്ക്; ഒടുവിൽ നിർബന്ധിത പടിയിറക്കം

Similar News