ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആഗോള ബ്രാന്‍ഡുകളില്‍ ആപ്പിള്‍ തന്നെ മുന്നില്‍ !
ഏറ്റവും വലിയ വളര്‍ച്ചാ നേട്ടം കൈവരിച്ചിട്ടും ആഗോള ബ്രാന്‍ഡ്‌സ് ലിസ്റ്റിലെ ആദ്യ പത്തില്‍ ടെസ്ല ഇല്ല.;
ടോപ് ബ്രാന്‍ഡ്‌സ് 2021 ലിസ്റ്റില്‍ ഇത്തവണയും ആപ്പിള്‍ തന്നെ ഒന്നാമന്‍. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ആപ്പിള്‍ ആണ് ടോപ് 10 ലിസ്റ്റില്‍ ആദ്യ പേരായി തിളങ്ങുന്നത്. 184 ശതമാനത്തോളം ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നെങ്കിലും ടെസ്ലയ്ക്ക് ബ്രാന്‍ഡ് വാല്യു കൂടിയ കമ്പനികളുടെ ആദ്യ പത്തിലെത്താനായില്ല.
ടെസ്ലയുടെ ആകെ മൂല്യം 36,270 മില്യണ്‍ ഡോളര്‍ ആണ്. എന്നാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഏറെമുന്നില്‍, 14 ാം സ്ഥാനത്താണ് ടെസ്ല ഇത്തവണ എത്തിയത്. 2,49,249 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമായി ലിസ്റ്റില്‍ ആമസോണ്‍ ആണ് രണ്ടാമതെത്തിയത്. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 26 ശതമാനവും ആമസോണിന്റേത് 24 ശതമാനവുമാണ് ഉയര്‍ന്നത്.
മൈക്രോസോഫ്റ്റ് ആണ് ആഗോള ബ്രാന്‍ഡുകളിലെ ആദ്യ മൂന്നാം സ്ഥാനത്തെത്തിയത്. 27 ശതമാനം ബ്രാന്‍ഡ് മൂല്യം ഉയര്‍ന്ന് 210,191 മില്യണ്‍ ഡോളറായിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഇന്റര്‍ ബ്രാന്‍ഡ് ആണ് ഏറ്റവും മൂല്യമേറിയ ആഗോള ബ്രാന്‍ഡുകളെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ആഗോള ബ്രാന്‍ഡുകളില്‍ ടോപ് വണ്‍ ആപ്പിളെങ്കിലും വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ടെസ്ല തന്നെ ആദ്യം. ലിസ്റ്റ് കാണാം
- ടെസ്ല
- സെയ്ല്‍സ്‌ഫോഴ്‌സ്
- അഡോബ്
- പേ പാല്‍
- മൈക്രോസോഫ്റ്റ്
- ആപ്പിള്
- നിന്റെന്‍ഡോ
- ആമസോണ്‍
- നൈക്കി
- സൂം