കോവിഡ് 19: ഇന്ത്യയ്ക്ക് പിന്തുണയുമായി ആപ്പ്ള്‍
മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍ എന്നിവയ്ക്ക് പുറമേ സഹായവാഗ്ദാനവുമായി ആപ്പ്ള്‍ സിഇഒ ടിം കുക്കും
കോവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ആപ്പ്ള്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടിം കുക്ക്. രാജ്യത്ത് കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡിനെതിരെ പോരാടുന്ന എല്ലാവര്‍ക്കുമൊപ്പം ആപ്പ്ള്‍ കുടുംബം ഉണ്ടെന്നും എല്ലാവിധ പിന്തുണയും ആശ്വാസ നടപടികളും നല്‍കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ആപ്പ്‌ളിന്റെ ഓഫീസുകളില്‍ ജീവനക്കാര്‍ക്കു വേണ്ടി സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.
നേരത്തെ മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സത്യ നദെല്ലയും ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ അല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേഷന്‍ ഉപകരണങ്ങള്‍ നല്‍കുമന്നാണ് മൈക്രോസോഫ്റ്റിന്റെ വാഗ്ദാനമെങ്കില്‍ 135 കോടി രൂപയാണ് സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചത്.