മൂന്നാം പാദത്തില്‍ അറ്റദായം 17.54 ശതമാനം ഉയര്‍ത്തി ബജാജ് കണ്‍സ്യൂമര്‍ കെയര്‍
48.74 കോടി രൂപയില്‍നിന്ന് 57.29 കോടി രൂപയായാണ് കമ്പനിയുടെ അറ്റദായം വര്‍ധിച്ചത്
2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 17.54 ശതമാനം വര്‍ധനവുമായി ഫാസ്റ്റ് മൂവിംഗ് ഗുഡ്‌സ് കമ്പനിയായ ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 57.29 കോടി രൂപയാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ അറ്റദായം.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 48.74 കോടി രൂപയായിരുന്നു കമ്പനി നേടിയിരുന്നത്.
കമ്പനിയുടെ മൊത്തം വരുമാനം 16.25 ശതമാനം ഉയര്‍ന്ന് 257.61 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 221.60 കോടി രൂപയായിരുന്നു.
2020-21 വര്‍ഷത്തേക്ക് ഇക്വിറ്റി ഷെയറിന് 6 രൂപ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില 11.30 ശതമാനം ഉയര്‍ന്ന് 237.40 രൂപയായി.