ആർബിഐ ബേസൽ III ചട്ടങ്ങൾ നടപ്പാക്കിയില്ലെന്ന് റിപ്പോർട്ട് 

Update:2019-06-19 15:00 IST

മൂലധനപര്യാപ്തത സംബന്ധിച്ച ബേസൽ III മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആർബിഐ പരാജയപ്പെട്ടെന്ന് ബേസൽ കമ്മിറ്റി ഓൺ ബാങ്ക് സൂപ്പർവിഷന്റെ (BCBS) റിപ്പോർട്ട്.

ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെൻറ്സിന്റെ (BIS) കീഴിൽ പ്രവർത്തിക്കുന്ന സമിതിയാണ് BCBS. ബേസൽ III മാനദണ്ഡങ്ങൾ ലോകരാജ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ചുമതല.

2019 മെയ് വരെയുള്ള കാലയളവിൽ, തെരഞ്ഞെടുത്ത 30 ജി-സിബ്‌സ് (G-Sibs) അഥവാ global systemically important banks ബേസൽ III മാനദണ്ഡങ്ങൾ എത്രമാത്രം നടപ്പിലാക്കിയെന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുകയാണ് ഈ സമിതിയുടെ ജോലി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ചേർന്നതാണ് ഇന്ത്യയുടെ ജി-സിബ്‌സ്.

കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ബേസൽ III അനുസരിച്ചുള്ള പല ചട്ടങ്ങളും പുറത്തിറക്കിയിട്ടില്ല. ഇവയെല്ലാം ആഗോളതലത്തിൽ 2018 അവസാനത്തോടെ നടപ്പാക്കിക്കഴിഞ്ഞു.

ബാങ്കുകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള സ്ഥിരത ഉണ്ടെന്ന് ഉറപ്പാക്കാനുള്ള നിയമങ്ങളാണ് ഇവയെല്ലാം. വിപണി അച്ചടക്കം ഉറപ്പാക്കാനുള്ള പില്ലർ 3 ചട്ടങ്ങളുടെ പുതുക്കിയ കരടു പോലും ആർബിഐ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Similar News