ഇലോണ്‍ മസ്‌കിന്റെ പിന്നാലെ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍!
ഇന്ത്യയുടെ നാല് ഭാഗത്തുനിന്നും മസ്‌കിന് ക്ഷണം;
ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അനേകം കടമ്പകള്‍ നേരിടുന്നുവെന്ന് അമേരിക്കന്‍ ഇലക്ട്രിക് വാഹന വമ്പന്‍ ഇലോണ്‍ മസ്‌ക് തുറന്നു പറഞ്ഞ് ദിവസങ്ങളായില്ല, രാജ്യത്തെ നാല് ഭാഗത്തുനിന്നും മസ്‌കിന് ക്ഷണവുമായി സംസ്ഥാനങ്ങള്‍.
ദക്ഷിണേന്ത്യയില്‍ നിന്ന് തെലങ്കാന, വെസ്റ്റേണ്‍ ഭാഗത്തുനിന്ന് മഹാരാഷ്ട്ര, നോര്‍ത്തേണ്‍ ഭാഗത്തുനിന്ന് പഞ്ചാബ്, ഈസ്റ്റേണ്‍ ഭാഗത്തുനിന്ന് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ മസ്‌കിനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മസ്‌കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പല കാര്യത്തിലും ധാരണയായിട്ടില്ല. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് കാറുകള്‍ നിര്‍മിച്ച് ഇവിടെ വില്‍ക്കുകയും കയറ്റി അയക്കുകയും വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ വിപണി സൃഷ്ടിക്കാന്‍ ടെസ്്‌ലയ്ക്ക് ഇറക്കുമതി ചുങ്കത്തില്‍ 100 ശതമാനം ഇളവ് വേണമെന്ന് മസ്‌ക് ആവശ്യപ്പെടുന്നു. ടെസ്ല
ഇപ്പോള്‍ മസ്‌കിനെ ക്ഷണിക്കുന്ന സംസ്ഥാനങ്ങളെല്ലാം തന്നെ ഭരിക്കുന്നത് ബി ജെ പിയുടെ പ്രതിപക്ഷനിരയിലുള്ളവരാണ്.
ടാറ്റയുടെ നാനോ കാര്‍ പദ്ധതിയെ കെട്ടുകെട്ടിച്ച ബംഗാള്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിക്കുന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് മോഡല്‍ സൃഷ്ടിക്കാമെന്നുപറഞ്ഞാണ് നവ്‌ജ്യോത് സിംഗ് സിദ്ധു മസ്‌കിനെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത്.
ലോകത്തിലെ അതിവേഗം വളരുന്ന നാലാമത്തെ ഓട്ടോമൊബീല്‍ വിപണിയാണ് ഇന്ത്യയിലേത്. ഇലക്ട്രിക് വെഹിക്കള്‍ നിര്‍മാതാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും അതുതന്നെയാണ്.