ഇലോണ്‍ മസ്‌കിനെയും ജെഫ് ബെസോസിനെയും കടത്തി വെട്ടി ഗൗതം അദാനി!
ഈ വര്‍ഷം ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായ വര്‍ധന ബെസോസിനും മസ്‌കിനും ഉണ്ടായതിനേക്കാളേറെ
ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി പുലിയാണ്! ഈ വര്‍ഷം ലോകത്തെ ശതകോടീശ്വരന്മാരില്‍ മുന്‍നിരയിലുള്ള ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് എന്നിവരുടെ സമ്പത്തിലുണ്ടായ വര്‍ധനയേക്കാള്‍ കൂടുതലാണ് ഗൗതം അദാനിയുടെ നെറ്റ് വര്‍ത്തിലുണ്ടായിരിക്കുന്നത്. പോര്‍ട്ട് മുതല്‍ പവര്‍ പ്ലാന്റ് വരെ വിഭിന്ന മേഖലകളില്‍ വ്യവസായങ്ങള്‍ വ്യാപിച്ചുകിടക്കുന്ന അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ കമ്പനികളില്‍ നിക്ഷേപക താല്‍പ്പര്യം വര്‍ധിച്ചപ്പോള്‍ 2021ല്‍ അദാനിയുടെ നെറ്റ് വര്‍ത്ത് 2021ല്‍, 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി. 16.2 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിപ്പ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്‌സിലാണ് ഈ വിവരമുള്ളത്. അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളില്‍ ഒന്നിന്റെ ഒഴികെ ബാക്കിയെല്ലാത്തിന്റെയും ഓഹരി വില ശരാശരി 50 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
ബിസിനസ് പശ്ചാത്തലമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ നിന്ന് സംരംഭകനായ ഗൗതം അദാനി അനുനിമിഷം തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡാറ്റ സെന്റര്‍ ബിസിനസ് രംഗത്തേക്ക് കൂടി കടന്നതോടെ ടെക്‌നോളജി മേഖലയിലേക്കും അദാനി ഗ്രൂപ്പ് കാലെടുത്തുവെച്ചുകഴിഞ്ഞു.
അദാനി ഗ്രൂപ്പിലെ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് ഈ വര്‍ഷം 96 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 79 ശതമാനം, അദാനി എന്റര്‍പ്രൈസസ് 90 ശതമാനം എന്നിങ്ങനെയാണ് ഗ്രൂപ്പ് കമ്പനികൡ ചിലതിന്റെ ഇതുവരെയുള്ള പ്രകടനം. കഴിഞ്ഞ വര്‍ഷം 500 ശതമാനം വര്‍ധന നേടിയ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഈ വര്‍ഷം ഇതുവരെ 12 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.