ചൈനീസ് ഇറക്കുമതി നിയന്ത്രണം; 50 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തിയേക്കും

Update: 2019-07-26 06:35 GMT

ചൈനയ്‌ക്കെതിരെ വിപണിയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായി ഇറക്കുമതി തീരുവ 50 ശതമാനം

ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് നികുതി വെട്ടിപ്പിലൂടെ നിരവധിപേര്‍ ചൈനയില്‍ നിന്നും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കിടുകയാണ് ലക്ഷ്യം. ഗിഫ്റ്റ് എന്ന ലേബലിലാണ് പല ചൈനീസ് ഓണ്‍ലൈന്‍ ഗുഡ്‌സും നാട്ടിലേക്ക് എത്തുന്നത്.

5000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ക്ക് നികുതിയില്ലാത്തതിനാല്‍ ഈ വകുപ്പിലാണ് ഇവര്‍ ഓണ്‍ലൈന്‍ വിപണി ശക്തമാക്കുന്നത്. പല ഇലക്ട്രിക് ഉപകരണങ്ങളും ഇത്തരത്തില്‍ നേരിട്ട് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് ഇവിടുത്തെ റീറ്റെയില്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

പുതിയ തീരുവ വരുന്നതോടെ ചൈനീസ് റീട്ടെയ്‌ലര്‍മാരായ ക്ലബ് ഫാക്ടറി, അലിഎക്‌സ്പ്രസ്, ഷെയ്ന്‍ എന്നിവരെയെല്ലാം ബാധിക്കുമെന്നാണ് അറിയുന്നത്. ഈ ഇറക്കുമതിക്കെതിരായി പുതിയ പേമെന്റ് ഗേറ്റ് വേ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Similar News