സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കും

Update: 2019-10-05 10:45 GMT

സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനുള്ള പ്രമേയത്തിന് വാണിജ്യമന്ത്രാലയം അംഗീകാരം നല്‍കി. എന്നാല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ (WTO) അറിയിച്ചതിനുശേഷം മാത്രമേ നടപ്പാക്കൂവെന്ന് രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ആഗോളവ്യാപാര നിയമം അനുസരിച്ച് അംഗരാജ്യങ്ങള്‍ക്ക് ഗുണനിലവാര ഉത്തരവ് ലഭിക്കേണ്ടതുണ്ട്. ഇതിന് രണ്ട് മാസം സമയമെടുത്തേക്കും.

സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേഷനാണ് ഹോള്‍മാര്‍്ക്കിംഗ്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായാണ് ആഭരണങ്ങള്‍ ഗ്രേഡ് ചെയ്യേണ്ടത്.

''ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ അത് ജുവല്‍റികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക്.'' ഹൈറേഞ്ച് മേഖല ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും കെ.പി വര്‍ക്കി & സണ്‍സ് കാക്കനാട്ട് ജുവല്‍റി മാനേജിംഗ് പാര്‍ട്ണറുമായ വര്‍ഗീസ് പീറ്റര്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് 800 ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. രാജ്യത്ത് ആകെ 40 ശതമാനം ആഭരണങ്ങള്‍ മാത്രമേ ഹാള്‍മാര്‍ക്കിംഗ് നടത്തിയിട്ടുള്ളുവെന്നാണ് ഏകദേശകണക്ക്.

Similar News