‘ഹെർഷീസ് കിസ്സസ്’ ഇന്ത്യൻ വിപണിയിൽ

Update: 2018-10-18 05:38 GMT

ലോകത്തെ മുൻനിര ചോക്ലേറ്റ് നിർമ്മാണ കമ്പനികളിലൊന്നായ ഹെർഷീസിന്റെ പ്രമുഖ ഉൽപ്പന്നമായ ‘ഹെർഷീസ് കിസ്സസ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

മിൽക്ക് ചോക്ക്‌ലേറ്റ്, പോപ്പുലർ ആൽമണ്ട്‌സ്, കുക്കീസ് ആൻഡ്‌ ക്രീം ഫ്‌ളേവർ തുടങ്ങി മൂന്നുതരം ഫ്‌ളേവറുകളിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യൻ വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹെർഷി ഇന്ത്യാ മാനേജിങ് ഡയറക്ടർ ഹെർജിത് ബെല്ല പറഞ്ഞു.

ചോക്ലേറ്റ് നിർമ്മാണ രംഗത്ത് 125 വർഷത്തെ അനുഭവസമ്പത്തുമായാണ് ഹെർഷീസ് ഇന്ത്യയിലേക്ക് വരുന്നതെന്നും ഹെർഷീസ് കിസ്സെസ് കമ്പനിയുടെ ഏറ്റവും ജനപ്രീതിയാർജിച്ച ഉൽപ്പന്നമാണെന്നും കമ്പനി പ്രസിഡന്റും സി.ഇ.ഒ.യുമായ മിഷേൽ ബക്ക് ചൂണ്ടിക്കാട്ടി.

ഹെർഷീസിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ആഗോള ഗ്രോത്ത് മോഡലിന്റെ ഒരു പ്രധാന ഘടകമാണ് ഇന്ത്യൻ വിപണി. വളരെ വലിയ സാധ്യതയാണ് കമ്പനിക്ക് ഇന്ത്യയിലുള്ളതെന്ന് ഇന്റർനാഷണൽ പ്രസിഡന്റ് സ്റ്റീവൻ ഷില്ലർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഉപഭോക്താക്കളുടെ രുചിക്കനുസരിച്ച് പ്രത്യേക ഗവേഷണത്തിലൂടെ നിർമ്മിച്ചവയാണ് ഹെർഷീസ് കിസ്സസ്. 36 ഗ്രാം പാക്കിന് 50 രൂപയാണ് വില. 108 ഗ്രാമിന് 140 രൂപയും.

പത്തുവർഷം മുൻപ് ചോക്ലേറ്റ് സിറപ്പ് അവതരിപ്പിച്ചുകൊണ്ടാണ് ഹെർഷീസ് ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നത്. ആഗോള നിലവാരത്തിലുള്ള മാനുഫാക്ച്ചറിംഗ് യൂണിറ്റുകളാണ് ഈ ഫോർച്യൂൺ 500 കമ്പനിയുടെ പ്രത്യേകത..

ഏകദേശം 70 ദശലക്ഷം ഹെർഷീസ് കിസ്സസ് ആണ് ഒരു ദിവസം നിർമ്മിക്കപ്പെടുന്നത്. 60 രാജ്യങ്ങളിൽ ഇവ വിറ്റഴിക്കപ്പെടുന്നു.

Similar News