ഇന്‍ഡിഗോ ചെയര്‍മാനെതിരെ സ്വതന്ത്ര ഡയറക്ടര്‍

Update: 2019-08-08 05:59 GMT

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ എം. ദാമോദരന്റെ പ്രവര്‍ത്തനരീതിയെ ചോദ്യം ചെയ്ത് സ്വതന്ത്ര ഡയറക്ടര്‍ അനുപം ഖന്ന. എയര്‍ലൈന്‍ കമ്പനിയുടെ സ്ഥാപകര്‍ക്കിടയിലെ ഭിന്നതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെക്കുറിച്ച് ഷെയര്‍ഹോള്‍ഡര്‍മാരെയും റെഗുലേറ്റര്‍മാരെയും അറിയിക്കേണ്ടതിന്റെ പ്രാധാന്യം ഖന്ന ഊന്നിപ്പറയുകയും ചെയ്തു.

ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി എയര്‍ലൈന്‍ ബോര്‍ഡില്‍ നാല് സ്വതന്ത്ര ഡയറക്ടര്‍മാര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ മാറ്റിവയ്ക്കാന്‍ ഓഗസ്റ്റ് 5 ന് നല്‍കിയ കത്തിലൂടെ ഇന്‍ഡിഗോ ചെയര്‍മാനോട് ഖന്ന ആവശ്യപ്പെട്ടു.

Similar News