ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞപ്പോള്‍ വീണ്ടും ഒന്നാമനായി ജെഫ് ബെസോസ്

2017 മുതല്‍ ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന ജെഫ് ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോണ്‍ മസ്‌ക് കടത്തിവെട്ടിയത്

Update: 2021-02-17 10:14 GMT

ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചുപിടിച്ച് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞത് ഇലോണ്‍ മാസ്‌കിന്റെ സമ്പത്തില്‍ നേരിയ കുറവുണ്ടാക്കിയതോടെയാണ് ബെസോസ് ഒന്നാമനായത്.

ചൊവ്വാഴ്ച ടെസ്ലയുടെ ഓഹരികള്‍ 2.4 ശതമാനം ഇടിഞ്ഞപ്പോള്‍ 4.6 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മാസ്‌കിന് നഷ്ടമായത്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 191.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനെന്ന സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
കഴിഞ്ഞ മാസമാണ് മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയത്. ടെസ്ലയുടെ ഓഹരി വില വര്‍ധിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആസ്തി 185 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. അതോടെ 2017 മുതല്‍ ഒന്നാമനായിരുന്ന ബെസോസ് അന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
1.5 ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചതായി ടെസ്ല കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News