റബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 42.57 കോടി രൂപ സബ്സിഡി അനുവദിച്ചു

ഈ ഫണ്ടിനായി ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

Update: 2023-10-17 06:15 GMT

ഒരു ലക്ഷത്തിലധികം റബര്‍ കര്‍ഷകരുടെ ദുരിതം അവഗണിച്ചെന്ന പ്രതിപക്ഷത്തിന്റെയും സഭയുടെയും ആരോപണങ്ങള്‍ക്കിടയില്‍ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തെ 1,45,564 റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി പ്രയോജനപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നേരത്തെ വിതരണം ചെയ്ത 82.31 കോടി രൂപയടക്കം ഈ സാമ്പത്തിക വര്‍ഷം റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 124.88 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

2021ല്‍ റബര്‍ വില കുറഞ്ഞപ്പോള്‍ കുറഞ്ഞ വിപണി മൂല്യത്തിനിടയില്‍ പിടിച്ചു നില്‍ക്കുന്നതിനായി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സബ്സിഡി കിലോഗ്രാമിന് 170 രൂപയായി ഉയര്‍ത്തി. നിലവില്‍ ഈ ഫണ്ടിനായി ഇത്തവണത്തെ ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

Tags:    

Similar News