ഫെഡെക്സിനെ നയിക്കുന്ന തിരുവനന്തപുരം സ്വദേശി

Update: 2019-01-22 11:58 GMT

ആഗോള കൊറിയർ സേവന കമ്പനിയായ ഫെഡെക്സ് എക്സ്പ്രസിന്റെ മേധാവിയായി തിരുവനന്തപുരം സ്വദേശിയായ രാജേഷ് സുബ്രമണ്യം 2019 ജനുവരി ഒന്നിനാണ് ചുമതലയേറ്റത്.

27 വർഷത്തിലധികം കമ്പനിയുടെ ഭാഗമായിരുന്ന ഈ ഐഐടി-ബോംബെ ഗ്രാജ്യൂവേറ്റ് ഫെഡ്എക്സ് കോർപറേഷന്റെ ചീഫ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഓഫീസർ എന്ന പദവിയിൽ നിന്നാണ് പ്രസിഡന്റ് & സിഇഒ എന്ന പദവിയിലേക്ക് ഉയർന്നത്.

ഡേവിഡ് കണ്ണിങ്ങ്ഹാം ആയിരുന്നു സുബ്രമണ്യത്തിന്റെ മുൻഗാമി.

പഠനശേഷം മെംഫിസിൽ തന്റെ കരിയർ തുടങ്ങിയ സുബ്രമണ്യം പിന്നീട് ഹോങ്കോങ്ങിലേക്ക് താമസം മാറുകയായിരുന്നു. ഫെഡ്എക്സുമായുള്ള ബന്ധം ആരംഭിച്ചത് കാനഡയിൽ നിന്നായിരുന്നു. അവിടെനിന്ന് ഇന്റർനാഷണൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയി യുഎസിലേക്ക് സ്ഥലംമാറ്റം.

2013-ൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. 2017-ൽ ചീഫ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഓഫീസർ.

യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽ നിന്ന് എംബിഎയും സിറക്യൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Similar News