വലിയ വ്യവസായ നിക്ഷേപം: ഇനി ഒരാഴ്ചക്കുള്ളില്‍ അനുമതി

വന്‍കിട സംരംഭങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാനുള്ള സംവിധാനം സജ്ജമായിക്കഴിഞ്ഞതായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍

Update: 2020-10-22 05:40 GMT

50 കോടിക്കു മുകളിലുള്ള വ്യവസായ നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കാനുള്ള സംവിധാനം സജ്ജമായതായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിംഗിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിപ്ലവകരമായ ചുവടുവെപ്പുകളുടെ തുടര്‍ച്ചയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

50 കോടിക്ക് മുകളിലുള്ള വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്റ്റര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായുള്ള നിക്ഷേപ ബ്യൂറോയാണ് നിലവില്‍ വന്നിരിക്കുന്നത്. നിക്ഷേപകരുണ്ടെങ്കില്‍ ആഴ്ചയിലൊരിക്കല്‍ സമിതി യോഗം ചേരും.

കഴിഞ്ഞ നാല് - നാലര വര്‍ഷത്തിനിടെ, കേരളത്തില്‍ സംരംഭങ്ങള്‍ അനായാസം തുടങ്ങാനും ചുവപ്പുനാടകള്‍ ഒഴിവാക്കാനും വേണ്ടി നിരവധി ചുവടുവെപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് ഡോ. ഇളങ്കോവന്‍ വ്യക്തമാക്കി. ദി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് 2018, വ്യവസായ അനുമതികള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനായി കെ - സ്വിഫ്റ്റ് സംവിധാനം, പത്തുകോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുമതി ലഭിക്കാന്‍ ഉതകും വിധമുള്ള ദി കേരള മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ ആക്ട് 2019 തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓട്ടോമാറ്റിക് റൂട്ടിലൂടെ വന്നത് 3550 സംരംഭങ്ങള്‍, 1200 കോടിയിലേറെ നിക്ഷേപം

പത്തുകോടിയില്‍ താഴെ നിക്ഷേപമുള്ള 3550 സംരംഭങ്ങള്‍ക്ക് ഇതുവരെ ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു. ''ഉദ്യോഗസ്ഥരുടെ ഇടപെടലോ ഓഫീസുകള്‍ കയറിയിറങ്ങലോ ഇല്ലാതെ വളരെ നിശബ്ദമായി കേരളത്തില്‍ നടക്കുന്ന കാര്യമാണിത്. ഇതിലൂടെ 1200 കോടി രൂപയിലേറെ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. റെഡ് കാറ്റഗറിയില്‍ വരാത്ത സംരംഭങ്ങള്‍ക്ക് കെ - സ്വിഫ്്റ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അവയ്ക്ക് ഓണ്‍ലൈനായി അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മൂന്നുവര്‍ഷത്തേക്ക് ഇത് മതി,'' ഇളങ്കോവന്‍ വിശദീകരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News