'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പദ്ധതിയെ പരിഗണിക്കും: ONDC ബീറ്റ ടെസ്റ്റിംഗ് ഉടന്‍

ചെറുകിട കച്ചവടക്കാരെ സഹായിക്കുകയാണ് ഒഎന്‍ഡിസിടെ അടിസ്ഥാന ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍

Update: 2022-08-31 08:00 GMT

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഒഎന്‍ഡിസി (Open Network for Digital commerce) താമസിയാതെ പൊതുജനങ്ങളിലേക്ക് എത്തും. ഒഎന്‍ഡിസിയുടെ ബീറ്റ ടെസ്റ്റിംഗ് ഉടന്‍ ആരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ബീറ്റ ടെസ്റ്റിംഗ് കാലയളവില്‍ സേവനങ്ങള്‍ ലഭിക്കുക.

Also Read :ഒഎന്‍ഡിസിയുടെ ഭാഗമായി ചെറുകിടക്കാര്‍ക്കും വളരാം: എങ്ങനെ?

ഉല്‍പ്പന്നങ്ങളുടെ റിട്ടേണ്‍, റീഫണ്ട്, കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നയങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പദ്ധതിയും ഒഎന്‍ഡിസിയുടെ ഭാഗമാക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റലൈസേഷന്റെ ഭാഗമാവാത്ത ചെറുകിട കച്ചവടക്കാരെ സഹായിക്കുകയാണ് ഒഎന്‍ഡിസിടെ അടിസ്ഥാന ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

Also Read : ഒഎന്‍ഡിസിയിലൂടെ ഇ-കൊമേഴ്സില്‍ ഏതൊരാള്‍ക്കും ധൈര്യമായി പ്രവേശിക്കാം, അറിയേണ്ട കാര്യങ്ങള്‍

നിലവില്‍ കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തെ മുപ്പത്തിനാലോളം നഗരങ്ങളില്‍ ഒഎന്‍ഡിസി പരീക്ഷണാര്‍ത്ഥം സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പ്ലാറ്റ്‌ഫോമുകളെയും കച്ചവടക്കാരെയും നെറ്റ്‌വര്‍ക്കുമായി സഹകരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഒഎന്‍ഡിസി നടത്തുന്നത്. പേയ്ടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസിയുടെ ഭാഗമാണ്. ടെക് ഭീമന്‍ മൈക്രോസോഫ്റ്റും ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News