പേടിഎമ്മിന്റെ നഷ്ടം 474 കോടി രൂപയായി ഉയര്‍ന്നു, വരുമാനം കൂടി
ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പേയ്മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് വരുമാനം 842.6 കോടി രൂപയുമായി
നവംബര്‍ 27ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 474 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 437 കോടി രൂപയായിരുന്നു. അതേസമയം, വരുമാനം 64 ശതമാനം കൂടി 1,090 കോടി രൂപയുമായി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും (YoY) 64 ശതമാനം വര്‍ധിച്ച് 2222 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,090 കോടി രൂപയായി. യുപിഐ ഇതര പേയ്മെന്റ് വോള്യങ്ങളില്‍ (ജി എം വി) 52 ശതമാനം വളര്‍ച്ചയും സാമ്പത്തിക സേവനങ്ങളിലെ മൂന്നിരട്ടിയിലധികം വളര്‍ച്ചയുമാണ് ഇതിന് കാരണമായതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ പേയ്മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് വരുമാനം 842.6 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 497.8 കോടി രൂപയായിരുന്നു. 69 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ക്ലൗഡ്, കൊമേഴ്സ് സേവനങ്ങള്‍ 243.8 കോടി രൂപ വരുമാനം രേഖപ്പെടുത്തി, വര്‍ഷം തോറും 166 കോടി രൂപ വരുമാനത്തില്‍ നിന്ന് 47 ശതമാനം വളര്‍ച്ച.
വായ്പ, പരസ്യങ്ങള്‍, വാണിജ്യ ഓഫറുകള്‍ തുടങ്ങിയ 'ഉയര്‍ന്ന മാര്‍ജിന്‍' ഓഫറുകളിലൂടെയുള്ള വരുമാനം ഉയര്‍ന്നതോടെ ഈ വിഭാഗത്തിലെ കോണ്‍ട്രിബ്യൂഷന്‍ പ്രോഫിറ്റ് ആറിരട്ടിയായി വര്‍ധിച്ച് 260 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്യുന്നു.