പെറ്റ് ഫുഡ്സ് ബിസിനസ് ബൂം, വളർത്ത് മൃഗങ്ങളോട് പ്രിയം കൂടുന്നു

നെസ്‌ലെ ഇന്ത്യ, ഇമാമി, ഹിമാലയ, പെഡിഗ്രി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ വിപണനം ശക്തിപ്പെടുത്തുന്നു

Update: 2022-08-08 08:43 GMT

ഇന്ത്യയിൽ 4000 കോടി രൂപയുടെ പെറ്റ് ഫുഡ്സ് ബിസിനസ്സ് ഇരട്ട അക്ക വളർച്ച നേടി കുതിക്കുന്നു. ഇതിന് പ്രധാന കാരണം കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ലോക്ക് ഡൗൺ കാലയളവിൽ വളർത്തു മൃഗങ്ങളോട് ജനങ്ങൾക്ക് പ്രിയം കൂടിയതാണ്. ഏകാന്തതയും, വിഷാദവും മാറ്റാൻ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ളത് ഗുണകരമാണെന്ന് കരുതപ്പെടുന്നു. ലോക്ക് ഡൗൺ കാലയളവിൽ വളർത്തു മൃഗങ്ങൾ വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട കൂട്ടുകാരായി.

നെസ്‌ലെ ഇന്ത്യ , ഇമാമി, ഹിമാലയ, മാർസ് പെറ്റ് കെയർ (പെഡിഗിരി) തുടങ്ങിയ കമ്പനികൾ പെറ്റ് ഫുഡ്സ് രംഗത്ത് സജീവമായിട്ടുണ്ട്. നെസ്‌ലെ ഇന്ത്യ അടുത്തിടെ പൂർണിമ പെറ്റ് കെയർ എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇനി വിതരണ ശൃംഖല വിപുലീകരിക്കാനാണ് നെസ്‌ലെയുടെ നീക്കം. നിലവിൽ ഈ വിപണി 25 % വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് 30 ദശലക്ഷം വളർത്തു മൃഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഓരോ വർഷവും 11 % നിരക്കിൽ വർധിക്കുന്നു. വളർത്തു മൃഗങ്ങളിൽ പ്രഥമ സ്ഥാനം നായ്കൾക്കാണ്. അതിനാൽ സിംഹ ഭാഗം പെറ്റ് ഫുഡ്സ് നായകൾക്ക് വേണ്ടി യുള്ളതാണ്. മൊത്തം വളർത്തു മൃഗങ്ങളിൽ 75 % നായ്ക്കളാണ്. ഉണങ്ങിയ നായ്കൾക്കുള്ള ഭക്ഷണത്തിനാണ് (dry dog food) ഡിമാൻറ്റ്. ഇത് കൂടാതെ പൂച്ചകൾക്കുള്ള ഭക്ഷണത്തിനും വിപണിയുണ്ട്. പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ , പൂച്ചകൾ എന്നിവക്കും ഡിമാൻറ്റ് വർധിക്കുന്നു.
പെറ്റ് ഫുഡ്സ് ഡിമാൻറ്റ് വർധിച്ചതോടെ ഈ വ്യവസായത്തിൽ ലയങ്ങളും ഏറ്റെടുക്കലുകളും കൂടുന്നുണ്ട്. പ്രമുഖ എഫ് എം സി ജി കമ്പനിയായ ഇമാമി പെറ്റ് കെയർ സ്റ്റാർട്ടപ്പായ കാനിസ് ലൂപസ് സെർവീസസിൽ 30 % ഓഹരികൾ വാങ്ങിയത് അടുത്ത കാലത്താണ്. ആയുർവേദ അധിഷ്ടിതമായ ഉൽപ്പന്നങ്ങളാണ് കാനിസ് ലൂപസ് വിപണനം ചെയ്യുന്നത്. പെറ്റ് കെയർ ബിസിനസ് നിലവിൽ 4000 കോടി രൂപയിൽ നിന്ന് 2026 ൽ 5000 കോടി രൂപ യാകുമെന്ന് പ്രതീക്ഷിക്കുന്നു. നഗരങ്ങളിൽ ഉയർന്ന വരുമാനകാർ വർധിക്കുന്നത് വളർത്തു മൃഗങ്ങളുടെ വിൽപ്പന്ന കൂടാൻ കാരണമായിട്ടുണ്ട്.
കേരളത്തിലും വളർത്തു മൃഗങ്ങളുടെ ബിസിനസിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. നഗരങ്ങളിൽ വളർത്തുമൃഗ പരിചരണ കേന്ദ്രങ്ങൾ (pet grooming centres) കൂടുതലായി തുറക്കപ്പെടുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും വര്ധിക്കുന്നുണ്ട്.


Tags:    

Similar News