റെസിഡന്‍ഷ്യല്‍ സ്ഥലവില 2-9 ശതമാനം കുറഞ്ഞു, പകുതിപ്പേരും സ്ഥലം വാങ്ങല്‍ മാറ്റിവെക്കുന്നു

Update: 2020-05-11 10:37 GMT

പ്രധാന നഗരങ്ങളിലെ റസിഡന്‍ഷ്യന്‍ സ്ഥലങ്ങളുടെ വിലയില്‍ രണ്ട് മുതല്‍ ഒമ്പത് ശതമാനം വരെ കുറവുണ്ടായതായി സര്‍വേ. നേരത്തെ തന്നെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടങ്ങിയിരുന്നെങ്കിലും ലോക്ഡൗണ്‍ ആയതോടെ അത് രൂക്ഷമായി. 52 ശതമാനം പേരും സ്ഥലം വാങ്ങാനുള്ള തങ്ങളുടെ തീരുമാനം പിന്നത്തേക്ക് മാറ്റിവെക്കുകയാണെന്ന് സര്‍വേഫലം പറയുന്നു. കൂടാതെ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൂന്നിലൊന്ന് പേരും തങ്ങളുടെ തീരുമാനം മാറ്റിവെക്കുകയാണ്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ മാജിക്ബ്രിക്‌സ് ആണ് പ്രോപ്പര്‍ട്ടി ബയര്‍ സെന്റിമെന്റ് സര്‍വേ നടത്തിയത്. 1900 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയിലെ പ്രസക്ത വിവരങ്ങള്‍:

$ തീരുമാനം മാറ്റിവെക്കുന്നു

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍ 67 ശതമാനം പേരാണ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞത്. 24 ശതമാനം പേര്‍ തീരുമാനം പിന്നത്തേക്ക് മാറ്റിവെക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഒമ്പത് ശതമാനം പേര്‍ വീട് വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു.

$ ചെലവഴിക്കുന്ന തുക കുറയ്ക്കുന്നു

നാലില്‍ മൂന്ന് പേരും തങ്ങള്‍ വീട് വാങ്ങുന്നതിനായി ചെലവഴിക്കുന്ന തുക കുറയ്ക്കും. 27 ശതമാനം പേര്‍ തങ്ങളുടെ ബജറ്റില്‍ ഉറച്ചുനില്‍ക്കുമെന്നോ കൂട്ടുമെന്നോ പറഞ്ഞപ്പോള്‍ 73 ശതമാനം പേര്‍ വീടിന് വേണ്ടിയുള്ള ബജറ്റ് കുറയ്ക്കുമെന്ന് പറഞ്ഞു.

$ നിക്ഷേപകര്‍ പിന്നോട്ട് പോകും, ഉപയോക്താക്കള്‍ തിരിച്ചുവരും

നിക്ഷേപത്തിനായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ പിന്നോട്ടുപോകുമ്പോള്‍ താമസിക്കാനായി വീട് വാങ്ങുന്നവര്‍ വേഗം തിരിച്ചുവരുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

$ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍:

താഴെപ്പറയുന്ന ഘടകങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചത്.
a. വില
b. തങ്ങളുടെ ജോലിയുടെ/ബിസിനസിന്റെ സ്ഥിരത
c. ആകര്‍ഷകമായ ഡീല്‍/ഡിസ്‌കൗണ്ടുകള്‍
d. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടം
e. പ്രോജക്റ്റ് സമയത്ത് തീര്‍ക്കുന്നത്
f. പലിശ കുറഞ്ഞ വായ്പയുടെ ലഭ്യത

$ പ്രോപ്പര്‍ട്ടി വാങ്ങുന്നതില്‍ നിന്ന് തടയുന്ന ഘടകങ്ങള്‍

കോവിഡിന് ശേഷം പ്രോപ്പര്‍ട്ടി വാങ്ങുന്നതില്‍ നിന്ന് തങ്ങളെ തടയുന്ന ഘടകങ്ങളായി ആളുകള്‍ ചൂണ്ടിക്കാണിച്ചത്:
a. വിലയില്‍ അനിശ്ചിതത്വം
b. പ്രോജക്റ്റ് സമയത്ത് തീര്‍ത്ത് തരുമോയെന്ന സംശയം
c. പ്രോപ്പര്‍ട്ടി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ബുദ്ധിമുട്ട്
d. വായ്പ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട്
e. റജിസ്‌ട്രേഷന്‍, ഡോക്യുമെന്റേഷന്‍ പ്രശ്‌നങ്ങള്‍

$ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രതീക്ഷിക്കുന്നതെന്ത്?

a. കുറഞ്ഞ വില
b. ഡൗണ്‍ പേയ്‌മെന്റിലെ ഇളവുകള്‍
c. വുഡ്‌വര്‍ക് & കിച്ചണ്‍ ഫിറ്റിംഗ്‌സ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു
d. പ്രോപ്പര്‍ട്ടി സൈറ്റ് സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നു
e. ഓണ്‍ലൈന്‍ പേപ്പര്‍വര്‍ക്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News