ടാറ്റയില്‍ നിന്ന് 25,000 ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ഊബര്‍
കഴിഞ്ഞ വര്‍ഷം മാത്രം നാല് കമ്പനികളില്‍ നിന്നായി 23,000 ഇ-കാറുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ടാറ്റയ്ക്ക് ലഭിച്ചത്
ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് ഊബര്‍ 25,000 ഇലക്ട്രിക് കാറുകള്‍ വാങ്ങും. ഇതു സംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ടാറ്റയുടെ എക്‌സ്പ്രസ്-ടി ഇവികള്‍ക്കാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
12-15 മാസങ്ങള്‍ കൊണ്ട് 25,000 കാറുകളും ടാറ്റ നല്‍കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാവും ഈ കാറുകള്‍ സര്‍വീസ് നടത്തുക. കഴിഞ്ഞ വര്‍ഷം ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിക്ക് 10,000 ഇലക്ട്രിക് കാറുകള്‍ നല്‍കാനുള്ള കരാര്‍ ടാറ്റ ഒപ്പിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം നാല് കമ്പനികളില്‍ നിന്നായി 23,000 ഇ-കാറുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ടാറ്റയ്ക്ക് ലഭിച്ചത്.