ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനം; അദാനി ന്യു ഇന്‍ഡസ്ട്രീസ് ലിമിറ്റിഡിന്റെ ഓഹരികള്‍ സ്വന്തമാക്കി ഫ്രഞ്ച് കമ്പനി ടോട്ടല്‍

10 വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഹൈഡ്രജന്‍ ഇക്കോസിസ്റ്റത്തില്‍ നടത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി

Update: 2022-06-14 08:19 GMT

ഫ്രഞ്ച് ഓയില്‍ കമ്പനി ടോട്ടലുമായി (Total) ഹരിത ഹൈഡ്രജന്‍ (Green Hydrogen) ഉല്‍പ്പാദനത്തില്‍ സഹകരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി (Gautam Adani). ഇതിന്റെ ഭാഗമായി അദാനി ന്യു ഇന്‍ഡസ്ട്രീസ് ലിമിറ്റിഡിന്റെ (adani new industries limited) 25 ശതമാനം ഓഹരികള്‍ ടോട്ടല്‍ സ്വന്തമാക്കി. 2023ന് മുമ്പ് പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ടണ്‍ ശേഷിയുള്ള ഹൈഡ്രജന്‍ പ്ലാന്റാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

എത്ര രൂപയ്ക്കാണ് ടോട്ടലുമായുള്ള ഇടപാടെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം 10 വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഹൈഡ്രജന്‍ ഇക്കോസിസ്റ്റത്തില്‍ നടത്താനാണ് കമ്പനിയുടെ പ്ലാന്‍. എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഹൈഡ്രജന്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 5 ട്രില്യണ്‍ ടണ്‍ ആക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഹൈഡ്രജന്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ടോട്ടലുമായി അദാനി ഗ്രൂപ്പ് ഇത് ആദ്യമായല്ല സഹകരിക്കുന്നത്. അദാനി ടോട്ടല്‍ ഗ്യാസ് (37 %), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ( 20 ) 2-ജിഗാവാട്ട് സോളാര്‍ പോര്‍ട്ട് ഫോളിയോ (50 ) എന്നിവയില്‍ ടോട്ടലിന് നിക്ഷേപമുണ്ട്.

റിന്യൂവബിള്‍ എനര്‍ജി ഉപയോഗിച്ച് ജലം വിഘടിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്നവയാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഫോസില്‍ ഇന്ധനങ്ങള്‍ പുക പുറന്തള്ളുന്നതിന് പകരം ഹൈഡ്രജന്‍ ഇന്ധനത്തിന്റെ അവശിഷ്ടം വെള്ളം ആണ്. അദാനിയെ കൂടാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍&ടി, പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവ ഹൈഡ്രജന്‍ നിര്‍മാണത്തിനായി രംഗത്തുണ്ട്.

Tags:    

Similar News