നഗരങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞെന്നു കണക്ക്

Update: 2019-11-25 10:52 GMT

ഇന്ത്യയിലെ നഗരങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് 2019 ജനുവരി-മാര്‍ച്ചില്‍ 9.3 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നിരക്ക് ഭേദപ്പെട്ടെന്നു വ്യക്തമാക്കാനായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത് 2018 ഏപ്രില്‍-ജൂണിലെ 9.8 ശതമാനമാണ്.

2018 ജനുവരി-മാര്‍ച്ചിലെ കണക്ക് പരാമര്‍ശിക്കാതെയാണ് അതുകഴിഞ്ഞുള്ള കണക്ക് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 2018 ഏപ്രില്‍-ജൂണിലെ ഒമ്പത് ശതമാനത്തില്‍ നിന്ന് 8.7 ശതമാനത്തിലേക്ക് ഈവര്‍ഷം ജനുവരി-മാര്‍ച്ചില്‍ കുറഞ്ഞു. 12.8 ശതമാനത്തില്‍ നിന്ന് 11.6 ശതമാനത്തിലേക്കാണ് സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് താഴ്ന്നത്.

ജി.ഡി.പി കൂപ്പുകുത്തിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയതും ഇക്കാര്യം സര്‍ക്കാര്‍ മറച്ചുവച്ചതും വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News