5 ജി: വാവേയെ ഇന്ത്യ ഒഴിവാക്കാന്‍ തന്ത്രം മെനഞ്ഞ് അമേരിക്ക

Update: 2020-02-24 06:10 GMT

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയിലെ അമേരിക്ക -  ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചാ അജണ്ടയില്‍ 5 ജി യും.
യുഎസ്

ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ ആണ് ഇക്കാര്യം 

ട്വിറ്ററിലൂടെ അറിയിച്ചത്.ചൈനീസ് കമ്പനിയായ വാവേയുമായുള്ള ഈ രംഗത്തെ

സഹകരണം ഇന്ത്യ ഒഴിവാക്കണമെന്ന ആവശ്യം അമേരിക്ക പുറത്തെടുക്കുമെന്നാണ്

നിരീക്ഷകര്‍ കരുതുന്നത്.

'5

ജി പോലുള്ള പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.

ഡിജിറ്റല്‍ വിഭജനം ഒഴിവാക്കും. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും 

ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലാക്കാന്‍

ഞങ്ങള്‍ ലക്ഷ്യമിടുന്നു,' പൈ തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഡാറ്റ

വേഗത വര്‍ദ്ധിപ്പിച്ച് കാര്‍ഷിക, ഉല്‍പ്പാദന, ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ

മേഖലകളിലെല്ലാം സമൂല മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പുള്ള വയര്‍ലെസ്

സാങ്കേതികവിദ്യയുടെ അടുത്ത തലമുറയായ 5 ജി ലോക വ്യാപകമായി നടപ്പാക്കാന്‍

സാങ്കേതിക സഹകരണം നല്‍കുന്ന  വാവേക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന

പ്രതിരോധം വിവാദമായിരുന്നു. ഇന്ത്യയില്‍, 5 ജി ട്രയലുകള്‍ക്കായി ഭാരതി

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുമായി വാവേ ചേരുന്നുണ്ട്.

വാവേയുടെ

5 ജി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ യുഎസ് കഴിഞ്ഞ ഒരു

വര്‍ഷത്തിലേറെയായി സഖ്യകക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മറ്റ്

രാജ്യങ്ങളില്‍ ചാരപ്പണി നടത്താന്‍ ചൈന ഇത് ഉപയോഗിക്കുമെന്നാണ് ആരോപണം.

ഓസ്ട്രേലിയയും

ജപ്പാനും വാവേയെ വിലക്കി. കാനഡയും ന്യൂസിലന്‍ഡും ഇതേ വഴി പിന്തുടരാനാണ്

സാധ്യത. യൂറോപ്പിലെ പല രാജ്യങ്ങളും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം

റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, തുര്‍ക്കി, സൗദി അറേബ്യ എന്നിവ

വാവേയെ സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസം

ഇന്ത്യയുടെ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കുന്ന

സ്‌പെക്ട്രം ലേലത്തിന്റെ വില നയത്തിന്് അംഗീകാരം നല്‍കിയിരുന്നു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന 8,300 മെഗാഹെര്‍ട്‌സ് (മെഗാഹെര്‍ട്‌സ്)

എയര്‍വേവുകളില്‍ 5 ജിക്ക് 6,050 മെഗാഹെര്‍ട്‌സ് വകയിരുത്തിയിട്ടുണ്ട്. ഒരു

മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന വില നിരക്ക്.

അടുത്ത മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ 5 ജി ലഭ്യമാക്കിത്തുടങ്ങുകയാണ്

സര്‍ക്കാരിന്റെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News