സൊമാറ്റോയുടെ നഷ്ടം കുറയുന്നു, വരുമാനത്തില്‍ 62 ശതമാനം വര്‍ധനവ്

കമ്പനിക്ക് വേഗത്തില്‍ വളരാന്‍ ഇടമുണ്ടെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍

Update:2022-11-11 10:04 IST

Pic Courtesy : Canva

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ സൊമാറ്റോയുടെ (Zomato Ltd) അറ്റനഷ്ടം (Net Loss) 251 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റനഷ്ടത്തില്‍ 179 കോടിയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. കമ്പനിയുടെ ഏകീകൃത വരുമാനം 62.2 ശതമാനം ഉയര്‍ന്ന് 1,661 കോടി രൂപയിലെത്തി.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലിങ്കിറ്റിന്റെ (Blinkit) ഏറ്റെടുപ്പ് സൊമാറ്റോ പൂര്‍ത്തിയാക്കിയത്. ബ്ലിങ്കിറ്റിന്റെ 50 ദിവസത്തെ വരുമാനവും സൊമാറ്റോയുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റന്റ് ഡെലിവറി സേവനമായ ബ്ലിങ്കിറ്റിന്റെ വരുമാനം ഒരു വര്‍ഷം കൊണ്ട് 48 ശതമാനം ആണ് ഉയര്‍ന്നത്.

ഫൂഡ് ഡെലിവറി ബിസിനസ് വളരുകയും ക്രമേണ ലാഭത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനിക്ക് വേഗത്തില്‍ വളരാന്‍ ഇടമുണ്ടെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ സൊമാറ്റോ ഓഹരികള്‍ 28 ശതമാനത്തിലധികം ആണ് ഉയര്‍ന്നത്. അതേ സമയം ലിസ്റ്റിംഗ് വിലയെക്കാള്‍ 40 ശതമാനത്തിലധികം ഇടിവിലാണ് ഇപ്പോഴും സൊമാറ്റോ ഓഹരികള്‍. നിലവില്‍ (10.00 AM) 70.05 രൂപയാണ് സൊമാറ്റോ ഓഹരികളുടെ വില.

Tags:    

Similar News