അമേരിക്ക വിയര്‍ക്കുമ്പോള്‍ കോടികള്‍ വാരിക്കൂട്ടുന്നത് സക്കര്‍ബര്‍ഗും ബെസോസും

Update: 2020-11-06 06:57 GMT

യുഎസ് ഇലക്ഷന്‍ റിസള്‍ട്ടുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ കോടികള്‍ വാരിക്കൂട്ടുകയാണ് ടെക് ഭീമന്മാരായ ജെഫ് ബെസോസും മാര്‍ക് സക്കര്‍ബര്‍ഗും. മാത്രമല്ല, ഇവരുള്‍പ്പെടെ അമേരിക്കയില്‍ നിന്നുള്ള 167 കോടീശ്വരന്മാര്‍ എല്ലാവരും ചേര്‍ന്ന് ബുധനാഴ്ച നേടിയത് 57.4 ബില്യണ്‍ ഡോളര്‍ രൂപയാണ്.

ആമസോണ്‍ തലവന്‍ ബെസോസ് 10.5 ബില്യണ്‍ ഡോളറും ഫെയ്‌സ്ബുക്ക് സിഇഓ സക്കര്‍ബര്‍ഗ് 8.1 ബില്യണ്‍ ഡോളറുമാണ് നേടിയത്. യുഎസ് നിക്ഷേപകര്‍ നടത്തിയ ഓണ്‍ലൈന്‍ ലേലങ്ങള്‍ക്ക് കൊഴുപ്പു പകര്‍ന്നത് ഇവരിരുവരും സാരഥ്യം നല്‍കുന്ന കമ്പനികളാണെന്നതിനാല്‍ ഏറ്റവും സമ്പത്ത് വാരിക്കൂട്ടിയതും ഇവര്‍ തന്നെ. ടെക് ജീവനക്കാര്‍ക്ക് അനുകൂലമായ പാസ് വരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച കനക്കുമ്പോള്‍ ഏറ്റവും വലിയ ടെക് തൊഴില്‍ ദാതാക്കളുടെ സ്വത്ത് സമ്പാദനവും അമേരിക്കയിലെ 'ഹോട്ട് ടോപിക്' ആണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന പട്ടികയിലുള്ള ഇരുവരും എങ്ങനെയാണ് ഇലക്ഷന്‍ പോസ്റ്റുകള്‍ വിറ്റ് കാശാക്കുന്നതെന്നും കാണിച്ചു തരുകയാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്ത് 2016 ലും യുഎസിലെ സമ്പന്നരുടെ പണപ്പെട്ടികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

ഓഹരി വിപണിയിലെ ഉണര്‍വും ടാക്‌സ് ഇളവുകളും അന്നതിന് അവര്‍ക്ക് സഹായകമായി. ബ്ലൂം ബര്‍ഗ് സമ്പന്ന പട്ടിക സൂചിപ്പിച്ചത് പ്രകാരം അമേരിക്കക്കാരുടെ സമ്പത്ത് 1.8 ലക്ഷം കോടി ഡോളറാണ് ഇലക്ഷന്‍ രാത്രി ഉയര്‍ന്നത്.

അതേ സമയം ബെസോസ് ആമസോണ്‍ ഓഹരികളുടെ മൂന്ന് ബില്യണ്‍ ഡോളറിലധികം വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട് ഇതേ ദിവസങ്ങളില്‍. എന്തിനെന്ന് പുറത്തുവിട്ടിട്ടില്ല.

Similar News