ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഓഹരികള്‍

ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ സ്വാഭാവികം. ക്ഷമയോടെ കാത്തിരുന്നാല്‍ നേട്ടം സമ്മാനിക്കാന്‍ സാധ്യതയുള്ള മൂന്ന് ഓഹരികള്‍ നിര്‍ദേശിക്കുന്നു ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ടീം

Update:2022-05-02 07:30 IST
വിഎ ടെക് വാബാഗ് ടാര്‍ഗറ്റ്: 385



ജലശുദ്ധീകരണ രംഗത്തെ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നാണ് വാബാഗ്. മലിനജല ശുദ്ധീകരണ രംഗത്ത് ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍), ഒ&എം (ഓപറേഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ്) തുടങ്ങിയവയില്‍ കമ്പനിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 10,067 കോടി രൂപയുടേതാണ്. ഇത് കഴിഞ്ഞ 12 മാസത്തെ വരുമാനത്തിന്റെ 3.3 മടങ്ങ് വരും. നിലവിലെ ഓര്‍ഡര്‍ ബുക്കില്‍ 66 ശതമാനം ഇപിസി ഓര്‍ഡറുകളും 34 ശതമാനം ഒ&എം ഓര്‍ഡറുകളുമാണ്. കഴിഞ്ഞ പാദത്തിലെ ഓര്‍ഡര്‍ ബുക്കില്‍ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ 72 ശതമാനവും കോര്‍പ്പറേറ്റ് ഓര്‍ഡറുകള്‍ 28 ശതമാനവുമാണ്.

2022 സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസങ്ങളില്‍ തന്നെ 2821 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചു. 96 ശതമാനവും ഇപിസി വിഭാഗത്തില്‍ നിന്നാണ്. നാലു ശതമാനം ഒ&എം മേഖലയില്‍ നിന്നും. ശുദ്ധജലത്തിന്റെ വര്‍ധിച്ചു വരുന്ന ആവശ്യകത, വ്യാവസായിക മലിനജല സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്, ഗ്രീന്‍ പ്രോജക്റ്റുകളോടുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യം എന്നിവയെല്ലാം കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്.
സാമ്പത്തിക വര്‍ഷം 2021-23 ല്‍ വരുമാനത്തില്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ മൂല്യം ഇന്നത്തേതിനേക്കാള്‍ 13 മടങ്ങ് വര്‍ധിക്കുമെന്നും കണക്കാക്കുന്നു
ണ്ട്
.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ടാര്‍ഗറ്റ്: 2630



യൂണിലിവര്‍ പിഎല്‍സിയുടെ ഉപകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്‌യുഎല്‍) ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയാണ്. സോപ്പ്, ഡിറ്റര്‍ജന്റ്, ഷാംപൂ, സ്‌കിന്‍ കെയര്‍ തുടങ്ങി 20 വ്യത്യസ്ത വിഭാഗങ്ങളിലായി 35 ലേറെ ബ്രാന്‍ഡുകള്‍ കമ്പനിക്കുണ്ട്.
ഉല്‍പ്പാദന ചെലവ് കൂടുകയും കൂടുതല്‍ ലാഭത്തിനായി ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് വരുത്തിയതിനാല്‍ വില്‍പ്പനയില്‍ താല്‍ക്കാലിക ഇടിവ് സംഭവിച്ചെങ്കിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡില്‍ കുറവ് വന്നിട്ടില്ല. കമ്പനിയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും വിപണി വീïും തുറന്നതുമെല്ലാം അനുകൂല ഘടകങ്ങളാണ്.
നിലവില്‍ എച്ച്‌യുഎല്‍ അതിന്റെ പിഇ അനുപാതത്തിന്റെ 50 ഇരട്ടിയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ട്രേഡിംഗ് റേറ്റായ 55 ഇരട്ടിയില്‍ താഴെയാണ്. അതുകൊïു തന്നെ ഓഹരി വില കൂടാനുള്ള സാധ്യതയാണ് ഉള്ളത്.
വിലനിര്‍ണയശേഷി, വിതരണശൃംഖലയുടെ വിപൂലീകരണം, നൂതനമായ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെ ഓഹരിയില്‍ നിന്നുള്ള നേട്ടത്തില്‍ നിര്‍ ണായകമാകുന്നു.
പിഎന്‍സി ഇന്‍ഫ്രാടെക് ടാര്‍ഗറ്റ്: 370



പിഎന്‍സി ഇന്‍ഫ്രാടെക് ലിമിറ്റഡ് (പിഎന്‍സി) അടിസ്ഥാനസൗകര്യ മേഖലയില്‍ കണ്‍സ്ട്രക്ഷന്‍, ഡെവലപ്‌മെന്റ്, മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഹൈവേകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, എയര്‍പോര്‍ട്ട് റണ്‍വേകള്‍, വ്യാവസായിക മേഖലകള്‍, ട്രാന്‍സ്മിഷന്‍ ലൈനുകള്‍ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ വിദഗ്ധരാണ്.
ദേശീയ പാതാ അഥോറിറ്റിയില്‍ നിന്നുള്ള നിരവധി പ്രോജക്റ്റുകളാണ് കമ്പനിയെ കാത്തിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8000 കോടി രൂപയുടെ ഓര്‍ഡര്‍ ലക്ഷ്യമിടുന്നു. അടുത്ത മൂന്നു- നാല് വര്‍ഷത്തിനിടയില്‍ 25,000 കോടി രൂപയുടെ കരാര്‍ ദേശീയ പാതാ അഥോറിറ്റി നല്‍കാനിരിക്കേ, പിഎന്‍സി 9200 കോടി രൂപയുടെ പദ്ധതികള്‍ക്കായി (ഇപിസി 30 ശതമാനം, എച്ച്എഎം 70 ശതമാനം) ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
11 എച്ച്എഎം പദ്ധതികള്‍ കമ്പനി നിലവില്‍ ചെയ്തുവരുന്നു. അതില്‍ 3 പദ്ധതികള്‍ക്ക് പിസിഒഡി (Provisional Commercial Operation Date) യും ഒരു പദ്ധതിക്ക് കൊമേഷ്യല്‍ ഓപറേഷന്‍ ഡേറ്റും ലഭിച്ചു. ഏഴ് പദ്ധതികള്‍ നിര്‍മാണത്തിലുമാണ്.
എച്ച്എഎം പ്രോജക്റ്റുകള്‍ വിറ്റഴിക്കലിനുള്ള അവസാനഘട്ടത്തിലാണ് പിഎന്‍സി. 2022 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കരുത്തുറ്റ ഓര്‍ഡര്‍ ബുക്കും മികച്ച ബാലന്‍സ് ഷീറ്റും കമ്പനിക്കുണ്ട്. അഞ്ചു വര്‍ഷത്തിനിടയില്‍ ശരാശരി 15 ഇരട്ടി നേട്ടവും കമ്പനി നല്‍കുന്നു.
Tags:    

Similar News