അദാനി ഗ്രീന്‍; അറ്റാദായത്തില്‍ 2.28 ശതമാനം ഇടിവ്, വരുമാനം ഉയര്‍ന്നു

കമ്പനിയുടെ ആകെ ശേഷി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം ഉയര്‍ന്ന് 5,800 മെഗാവാട്ടില്‍ എത്തി

Update:2022-08-03 12:15 IST

അദാനി ഗ്രീനിന്റെ അറ്റാദായത്തിന്‍ 2.28 ശതമാനത്തിന്റെ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 214 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായം 219 കോടി ആയിരുന്നു.

അതേ സമയം അദാനി ഗ്രീനിന്റെ വരുമാനം 67 ശതമാനം ഉയര്‍ന്ന് 1,635 കോടി രൂപയിലെത്തി. ഊര്‍ജ്ജ വിതരണത്തിലൂടെ കമ്പനി 1,328 കോടി രൂപയാണ് നേടിയത്. ഈ മേഖലയിലെ വരുമാനത്തില്‍ 57 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

2022 ഏപ്രലില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ആകെ ശേഷി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം ഉയര്‍ന്ന് 5,800 മെഗാവാട്ടില്‍ എത്തി. കമ്പനിയുടെ ക്യാഷ് പ്രോഫിറ്റ് 680 കോടി രൂപയാണ്. നിലവില്‍ അദാനി ഗ്രീനിന്റെ ഓഹരികള്‍ 2.10 ശതമാനം ഇടിഞ്ഞ് 2,247.15 രൂപയിലാണ് (11.30 am) വ്യാപാരം നടക്കുന്നത്. 

Tags:    

Similar News