ആ വാര്‍ത്ത അവാസ്തവം: അദാനി ഗ്രൂപ്പ്
വിദേശ നിക്ഷേപ എക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ്
മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
''നിക്ഷേപ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം നടത്തിയിരിക്കുന്ന കാര്യമാണിത്. ഇത് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി. കമ്പനിയുടെ പ്രതിച്ഛായയ്ക്കും കോട്ടം സൃഷ്ടിച്ചു,'' അദാനി ഗ്രൂപ്പ് കമ്പനീസ് പറയുന്നു.
എന്‍എസ്ഡിഎല്ലിന്റെ വെബ്‌സൈറ്റിലാണ് ഈ മൂന്ന് കമ്പനികളുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വിവരമുള്ളത്. എന്നാല്‍ ഇവയുടെ ഡിമാറ്റ് എക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ എക്കൗണ്ട് മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്‌സിന്റെ ഓഹരി വില 18 ശതമാനം ഇടിഞ്ഞു.