അദാനി ഓഹരികൾ തിരിച്ചു പിടിക്കുമോ?

കഴിഞ്ഞ രണ്ട് സെഷനുകളില്‍, അദാനി ഗ്രൂപ്പ് ഓഹരികള്‍ 74,200 കോടി രൂപ നേടി. അദാനി എന്റര്‍പ്രൈസ് 31% ഉയര്‍ന്നു

Update: 2023-03-02 03:41 GMT

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് ചുവപ്പ് ദിനങ്ങളായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാ അദാനി ഓഹരികളും  മോശമായ പ്രകടനത്തിലായിരുന്നു. ലക്ഷം കോടികളാണ് അദാനിയുടെ സ്വത്തിൽ  നിന്നും ഒലിച്ചുപോയതും. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ചെറിയ പച്ച വെളിച്ചം കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളില്‍, അദാനി എന്റര്‍പ്രൈസ് ഓഹരികള്‍  31% ഉയർന്നു 74,200 കോടി രൂപ നേടി.



നിക്ഷേപക പ്രതീക്ഷകള്‍

ഏഷ്യയിലെ നിക്ഷേപകര്‍ക്കായി ഈ വാരം ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്‌സ് റോഡ് ഷോ ആരംഭിച്ചതിന് ശേഷം നിക്ഷേപകര്‍ക്കിടയിലെ വികാരം മെച്ചപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. കടമെടുത്തിട്ടുള്ളവർക്കിടയിൽ  വായ്പ തിരിച്ചടയ്ക്കുമെന്ന പ്രതീക്ഷ നൽകാനും അവരെ  ശാന്തരാക്കാനുമുള്ള  ഗ്രൂപ്പിന്റെ ശ്രമമായിരുന്നു ഇത്. 

എന്നാൽ നിക്ഷേപകർ കൂടുതൽ വായ്പകൾ നൽകാൻ തയ്യാറാണോ എന്നും അവർ പരിശോധിക്കുന്നുണ്ട്. ഒരു സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് ഗ്രൂപ്പ് 300 കോടി ഡോളര്‍ വായ്പ നേടിയെടുക്കുന്നതിനെക്കുറിച്ച് ഇന്നലെ പ്രചരിച്ച ചില  വാര്‍ത്തകളാണ് വിപണിയിലുണ്ടായ പോസിറ്റീവ് ചായ് വിനും റാലിക്കും പിന്നില്‍. വിപണി ക്ലോസിംഗ് കഴിഞ്ഞാണ് ഈ പ്രചരണങ്ങളില്‍ കഴമ്പില്ലെന്ന് ഗ്രൂപ്പ് പറയുന്നത്.


പദ്ധതികള്‍ ഇഴഞ്ഞേക്കാം

നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് അദാനി ഗ്രൂപ്പ് ശക്തമായി സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ്, ഗ്രൂപ്പിന് മുന്‍പുള്ളതുപോലെ വളരെ ശക്തമായ വിപുലീകരണ പദ്ധതികളില്‍  ninn ചെറുതായൊന്നു പിന്നോട്ട് പോകേണ്ടിവരും.

ഗ്രീന്‍ എനര്‍ജി മുതല്‍ ഡാറ്റാ സെന്ററുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ  ബിസിനസ്സുകളിലുടനീളം 150 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി അവര്‍ ആവിഷ്‌കരിച്ചിരുന്നു, എന്നാല്‍ ഇവയ്ക്കായുള്ള ഫണ്ട് കണ്ടെത്തൽ   അത്ര ലളിതമല്ലാത്തതിനാല്‍, വലിയ തോതിലുള്ള വിപുലീകരണത്തേക്കാള്‍ സാമ്പത്തിക ആരോഗ്യം ശക്തിപ്പെടുത്തുന്നതില്‍ ഗ്രൂപ്പ് മുന്‍ഗണന നല്‍കേണ്ടതായി വരും. 

ഹിന്‍ഡന്‍ബെര്‍ഗും വിപണി ഇടിവും



ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം ഗ്രൂപ്പിന്റെ ഓഹരികളുടെ മൊത്തം വിപണി മൂല്യം 18.2 ലക്ഷം കോടി രൂപയായിരുന്നു, ഒരു മാസത്തിനിടെ ഗ്രൂപ്പിന് 63% വാഴ്ചയുണ്ടായി. അതായത് വിപണി മൂല്യത്തില്‍ 11.41 കോടി രൂപ കുറഞ്ഞു. അദാനി ഓഹരികളിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി അദാനി ടോട്ടല്‍ ഗ്യാസ് 80% ഇടിഞ്ഞു.



 


Tags:    

Similar News